തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ഗൂഗിള്‍ സിഇഒ (Google CEO) സുന്ദര്‍ പിച്ചൈ (Sundar Pichai ) താന്‍ പഠിച്ച സ്‌കൂളിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ആല്‍ഫബെറ്റ് ഇങ്കിന്റെ സിഇഒ ആയി പിച്ചൈയെ നിയമിച്ചപ്പോള്‍, പിച്ചൈ തങ്ങളുടെ വിദ്യാർത്ഥിയായിരുന്നുവെന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവകാശപ്പെട്ടിരുന്നു. അദ്ദേഹം ഗൂഗിള്‍ സിഇഒ ആയി ചുമതലയേറ്റ അതേ ആഴ്ചയില്‍ തന്നെ വിക്കിപീഡിയ പേജില്‍ 350 ഓളം തിരുത്തലുകള്‍ വരുത്തിയതായി റിപ്പോര്‍ട്ടുണ്ട്. പിച്ചൈ ഒരു വലിയ ടെക് കമ്പനിയുടെ സിഇഒ മാത്രമല്ല, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളില്‍ ഒരാളാണുമാണ്.
സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നടന്ന അഭിമുഖത്തിനിടെ പിച്ചൈയോട് തന്റെ സ്‌കൂളിനെക്കുറിച്ച് ചോദിച്ചിരുന്നു. അഭിമുഖം നടത്തുന്നയാള്‍ തന്റെ വിക്കിപീഡിയ പേജില്‍ പ്രത്യക്ഷപ്പെട്ട സ്‌കൂളുകളുടെ ലിസ്റ്റ് അദ്ദേഹത്തെ കാണിച്ചു. വിക്കിപീഡിയയില്‍ പ്രത്യക്ഷപ്പെട്ട രണ്ട് പേരുകള്‍ ശരിയാണെന്നും ചെന്നൈയിലെ വന വാണിയിലാണ് താന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നും പിച്ചൈ പറഞ്ഞു. ഐഐടി മദ്രാസ് കാമ്പസിനുള്ളിലാണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.
താന്‍ വീട്ടിലിരുന്ന് പഠിച്ചിരുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നുവെന്നും പിച്ചൈ വെളിപ്പെടുത്തി. ഈ റിപ്പോര്‍ട്ട് തന്റെ വിക്കിപീഡിയ പേജില്‍ പോലും വന്നെങ്കിലും വാര്‍ത്ത ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിച്ചൈയുടെ വിക്കിപീഡിയ പേജ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇന്ത്യയിലെ സ്‌കൂളുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങള്‍ കാണിക്കുന്നു. പിച്ചൈയുടെ ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം, പിച്ചൈ ഖരഗ്പൂരിലെ ഐഐടിയില്‍ ചേരുകയും മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗില്‍ ബി ടെക്ക് നേടുകയും ചെയ്തു. അതിനുശേഷം, മെറ്റീരിയല്‍ സയന്‍സിലും എഞ്ചിനീയറിംഗിലും എംഎസ് ചെയ്യുന്നതിനായി അദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്ക് പോയി. തുടര്‍ന്ന് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് എംബിഎയും ചെയ്തു.
2004-ല്‍, ഗൂഗിള്‍ ക്രോം ഉള്‍പ്പെടെയുള്ള ഗൂഗിളിന്റെ ക്ലയന്റ് സോഫ്റ്റ്വെയര്‍ ഉല്‍പ്പന്നങ്ങളുടെ ഒരു സ്യൂട്ടിന്റെ ഉല്‍പ്പന്ന മാനേജ്‌മെന്റിനെ പിച്ചൈ നയിച്ചു. ഗൂഗിള്‍ ഡ്രൈവ്, ക്രോം ഒഎസ്, ഗൂഗിളിലെ മറ്റുള്ളവ എന്നിവയുടെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. 2013ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച മറ്റൊരു പ്രധാന കാര്യമാണ് ആന്‍ഡ്രോയിഡ്. ഇത് മുമ്പ് ആന്‍ഡി റൂബിന്‍ കൈകാര്യം ചെയ്തിരുന്നു. എങ്കിലും, അദ്ദേഹത്തിന്റെ ആദ്യ ജോലി ഗൂഗിളിലായിരുന്നില്ല. അദ്ദേഹം മുമ്പ് അപ്ലൈഡ് മെറ്റീരിയലില്‍ എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ് മാനേജ്മെന്റ്, മക്കിന്‍സി ആന്‍ഡ് കമ്പനിയില്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടിങ്ങ് എന്നിവയില്‍ പ്രവര്‍ത്തിച്ചു.
2015ല്‍ മാത്രമാണ് ഗൂഗിള്‍ സിഇഒ ആയി പിച്ചൈ തിരഞ്ഞെടുക്കപ്പെട്ടത്. സെര്‍ജി ബ്രിനിനൊപ്പം ഗൂഗിള്‍ സ്ഥാപിച്ച ലാറി പേജിന്റെ പിന്‍ഗാമിയായി അദ്ദേഹം അധികാരമേറ്റു. 2019ല്‍ ഗൂഗിളിന്റെ സഹോദര സ്ഥാപനമായ ആല്‍ഫബെറ്റ് ഇങ്കിന്റെ സിഇഒ ആയി പിച്ചൈ.