Home Featured ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയം, ഗർഭഛിദ്രം: 7 അംഗ സംഘം പിടിയിൽ

ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയം, ഗർഭഛിദ്രം: 7 അംഗ സംഘം പിടിയിൽ

കോയമ്പത്തൂർ • ഗർഭസ്ഥശിശുക്കളുടെ ലിംഗ നിർണയം നട ഗർഭഛിദ്രം നടത്തുന്ന സംഘത്തിലെ 3 സ്ത്രീകളടക്കം 7 പേരെ ധർമപുരി പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂർസ്വദേശികളായ എം. ജ്യോതി (37), കെ സതീഷ് കുമാർ (37), സുധാകർ (37), ധർമപുരി സ്വദേശികളായ പി.കർപകം (38), സരിത (40), കുമാർ (38), എസ്. വെങ്കടേശൻ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഗ്രാമ പ്രദേശങ്ങളിലെ ഗർഭിണികളെ, അവരുടെ വീടുകളിലെ അൾട്രാ സൗണ്ട് മെഷീൻ ഉപയോഗിച്ചു പരിശോധിക്കുന്ന സംഘം ഗർഭസ്ഥ ശിശു പെണ്ണാണെന്നു തിരിച്ചറിഞാൽ വെങ്കടേശന്റെ വീട്ടിലെത്തിച്ചു ഗർഭാചിദ്രം നടത്തുകയായിരുന്നു രീതിയെന്നു പൊലീസ് പറഞ്ഞു. സ്കാനിങ്ങിന് 500 രൂപയും ഗർഭഛിദ്രത്തിന് 3,000 രൂപയുമാണ് ഈടാക്കിയിരുന്നത്.

ഗർഭഛിദ്രം നടത്തിയ സ്ത്രീയെ അടിവയറ്റിൽകടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നു കൃഷ്ണഗിരിയിലെ – ഗവ. ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിൽ ഗർഭപാത്രിൽ ബ്രുണതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ആശുപത്രി അധികൃതർ ഹെൽത്ത് സർവീസസ് ജോയിന്റ് ഡയറക്ടർ വിവരം നൽകി.

തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു സംഘം കുടുങ്ങിയത്. ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയത്തിന് രാജപ്പേട്ടയിലെ ഒരു വീട്ടിലേക്ക് ആറു ഗർഭിണികളെ ഓട്ടോയിൽ കൊണ്ടു പോകുമ്പോൾ സംഘം പിടിയിലാവുകയായിരുന്നു. ഇവർ 2 വർഷമായി പ്രവർത്തനം തുടങ്ങിയിട്ട്.

You may also like

error: Content is protected !!
Join Our Whatsapp