ചെന്നൈ:ആരോഗ്യമന്ത്രി നേരിട്ടെത്തി നടത്തിയ പരിശോധനയിൽ ചെങ്കൽപട്ടിലെ കേളമ്പാക്കം സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം (പി എച്ച്സി) അറ്റകുറ്റപ്പണിയിൽ വിഴ്ച കണ്ടെത്തിയതിനെ തുടർന്നു റീജനൽ മെഡിക്കൽ ഓഫിസർക്കെതിരെ നടപടി. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ ഇന്ന്ലെയാണ് ആരോഗ്യകേന്ദ്രത്തിലെത്തിയത്.
പിഎച്ച്സിയിലെ പ്രസവ വാർഡ്, ഡെന്റൽ വാർഡ്,സൈക്യാട്രി വാർഡ്, ഓപ്പറേഷൻ തിയറ്റർ, ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി, ഫാർമസി എന്നിവിടങ്ങളിൽ ആരോഗ്യമന്ത്രി പരിശോധന നടത്തി.
പ്രസവ വാർഡിൽ ആവശ്യമായ ശുദ്ധജലവും ശുചിമുറി സൗകര്യവും ഒരുക്കാത്ത അധികതരെ രൂക്ഷമായ ഭാഷയിലാണ് ആരോഗ്യമന്ത്രി വിമർശിച്ചത്. പിന്നാലെയാണു റീജനൽ മെഡിക്കൽ ഓഫിസർ ചന്ദകുമാറിനെതിരെ നടപടിയെടുക്കാൻ മന്ത്രി ഉത്തരവിട്ടത്.