വെള്ളറട: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ തിരക്ക് കൂടി. തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നതിനാല്‍ കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇത് കാരണം ജനങ്ങള്‍ പനച്ചമൂട് ചെറിയകൊല്ല , കുന്നത്തുകാല്‍, പ്രദേശങ്ങളില്‍ വ്യാപകമായി സാധനങ്ങള്‍ വാങ്ങാനെത്തിയതോടെയാണ് തിരക്ക് വര്‍ദ്ധിച്ചത്.

ആഴ്ചകള്‍ക്കു ശേഷം മത്സ്യവുമായി കച്ചവടക്കാരും റോഡുവക്കുകളില്‍ സ്ഥാനം പിടിച്ചതോടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെയായി. അതിര്‍ത്തിയിലെ പഞ്ചായത്ത് പ്രദേശങ്ങളില്‍ കൊവിഡിന് നേരിയ ശമനം വന്ന് തുടങ്ങിയതേയുള്ളു. വെള്ളറട, കുന്നത്തുകാല്‍, പഞ്ചായത്തുകളില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടില്ല. തിരക്കുകള്‍ കൂടിയാല്‍ ഇനിയും രോഗികള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യത വളരെ കൂടുതലാണ്
