Home Featured ഇരുചക്ര വാഹനങ്ങളിൽ നാളെ മുതൽ പിൻ സീറ്റിലും ഹെൽമെറ്റ്‌ നിർബന്ധം :കർശനമാക്കി തമിഴ്നാട്

ഇരുചക്ര വാഹനങ്ങളിൽ നാളെ മുതൽ പിൻ സീറ്റിലും ഹെൽമെറ്റ്‌ നിർബന്ധം :കർശനമാക്കി തമിഴ്നാട്

ചെന്നൈ : ഇരുചക്ര വാഹനത്തിൽ പിൻസീറ്റ് യാത്രക്കാർക്കും നാളെ മുതൽ ഹെൽമറ്റ് നിർബന്ധം.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണു നാളെ മുതൽ നിയമം കർശനമായി നടപ്പാക്കാൻ ട്രാഫിക് പൊലിസ് തീരുമാനിച്ചത്.

വാഹനാപകടങ്ങളിൽ പെടുന്നവരിൽ ഒട്ടേറെ പേർ ഹെൽമറ്റ് ധരിക്കാത്തത് മൂലം മരിക്കുകയോ ഗുരുതരമായി പരുക്കേൽകയോ ചെയ്യുന്നതായി ടാഫിക് പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.ഹെൽമറ്റ് ധരിക്കാത്തവർക്കെ തീരെ മോട്ടർ വാഹന നിയമ കാര കടുത്ത നടപടി സ്വീകരിക്കും.

കാറ്റിൽപറത്തി നിർദേശം

പിൻസീറ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാക്കാൻ നാലു വർഷം മുൻപു തന്നെ തീരുമാനിച്ചിരുന്നെങ്കിലും പലരും പുല്ലുവിലയാണു കൽപിച്ചത്. ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് 2018 ഓഗസ്റ്റിൽ ഹൈക്കോടതി പൊലീസിനു കർശന നിർദേശം നൽകിയിരുന്നു.ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിടിവീഴുമെന്ന് പിന്നാലെ പൊലീസും പറഞ്ഞു.

എന്നാൽ നാലു വർഷങ്ങൾക്കിപ്പുറവും സ്ഥിതിയിൽ പ്രത്യേകിച്ചു മാറ്റമൊന്നുമില്ല. വാഹനം ഓടിക്കുന്നവർ പോലും ചിലപ്പോൾ ഹെൽമറ്റ് ധരിക്കാറില്ല.പിൻസീറ്റിൽ ഉള്ളവർക്കു കൂടി ഹെൽമറ്റ് നിർബന്ധമാക്കുന്നതിനായി രണ്ടു മാസത്തോളമായി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളാണു പൊലീസ് നടത്തുന്നത്. ഇതിന്റെ തുടർച്ചയായാണ് ഇനി ധരിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകാനുള്ള കാരണം.

അപകടങ്ങൾ തുടർക്കഥ

ഹെൽമറ്റ് ധരിക്കാത്തതു മൂലം മരണം സംഭവിക്കുകയോ തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സംഭവങ്ങൾ ഏറി വരികയാണ്. ജനുവരി 1 മുതൽ മേയ് 15 വരെ പിൻസീറ്റിലിരുന്നു യാത്ര ചെയ്ത 19 പേർ മരിക്കുകയും 127 പേർക്കു പരുക്കേൽക്കുകയും ചെയ്തു.

ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ച 80 പേരാണു മരിച്ചത്. 714 പേർക്കു പരുക്കേറ്റു. സംസ്ഥാനത്തെ ഇരുചക്ര വാഹനാപകടങ്ങളിൽ ഹെൽമറ്റ് ധരിക്കാത്ത തു മൂലമുള്ള മരണം കഴിഞ്ഞ 1 വർഷത്തിനിടെ ഗണ്യമായി ഉയർന്നിട്ടുണ്ട്.

2020നെ അപേക്ഷിച്ച് 107 ശതമാനമാണ് 2021ൽ വർധന.നഗരത്തിൽ അണ്ണാ നഗർ, തേനാംപെട്ട്, വേളാച്ചേരി, ഒഎംആർ, റോയപുരം, റെട്ടേരി, അഡയാർ തുടങ്ങിയ ഇട ങ്ങളിലെ 10 ജംക്ഷനുകളിലാണ് ഹെൽമറ്റ് ധരിക്കാതെ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നതെന്ന് പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp