Home Featured ‘ചുരുളി’ പ്രദർശനം കാരണം നിയമലംഘനം നടന്നോ? ചുരുളിക്കെതിരായ ഹർജിയിൽ ഹൈക്കോടതി;സിനിമ സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം

‘ചുരുളി’ പ്രദർശനം കാരണം നിയമലംഘനം നടന്നോ? ചുരുളിക്കെതിരായ ഹർജിയിൽ ഹൈക്കോടതി;സിനിമ സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം

by admin

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ എന്ന സിനിമ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്ന ഹർജിയിൽ നിർമായക പരാമർശവുമായി ഹൈക്കോടതി.സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. അതിൽ കോടതിക്ക് കൈകടത്താൻ സാധിക്കില്ല. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ചിത്രത്തിലെ വിവാദമായ ഭാഷാ പ്രയോഗത്തെ കുറിച്ച് കോടതിക്ക് നിർദേശം മുന്നോട്ട് വെയ്ക്കാനാകില്ലെന്നും ഹൈക്കോടതി പരമാർശം നടത്തി. വള്ളുവനാടൻ ഭാഷയോ, കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ കോടതി എങ്ങിനെയാണ് ആവശ്യപ്പെടുക? ഗ്രാമത്തിലെ ജനങ്ങൾ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമയിൽ നിയമം ലഘനം നടന്നിട്ടുണ്ടോ എന്ന് മാത്രമേ ഹൈക്കോടതിക്ക് പരിശോധിക്കാൻ സാധിക്കുകയുള്ളു. നിലവിൽ അത്തരം കണ്ടെത്തലുകൾ ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

‘ചുരുളി’ യുടെ പ്രദർശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഹൈക്കോടതി ഡിജിപിയ്ക്ക് നിർദേശവും നൽകി. കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു.ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ഹർജിയിൽ പറയുന്നു. ഈ ഹർജി പരിഗണിക്കവെ സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.സിനിമക്ക് പ്രദർശനാനുമതി നൽകുന്നത് വഴി സെൻസർ ബോർഡ് ക്രിമിനൽ നടപടിക്രമം ലംഘിക്കുകയായിരുന്നുവെന്ന ഹർജിക്കാരുടെ ആരോപണത്തേയും കോടതി തള്ളി. സിനിമ തിയേറ്ററുകളില്ല ഒടിടിയിലാണ് റിലീസ് ചെയ്തത്. അതിനാൽ ആരെയും നിർബന്ധിച്ച് സിനിമ കാണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

വാരാന്ത്യ കർഫ്യൂവിൽ മാറ്റങ്ങൾ വരുത്തി കർണാടക സർക്കാർ; സംസ്ഥാനത്ത് 8000-ലധികം പുതിയ കേസുകൾ

You may also like

error: Content is protected !!
Join Our Whatsapp