Home Featured അതിവേഗ റെയിൽ ഇടനാഴി; സാധ്യത പഠനവുമായി തമിഴ്നാട് സർക്കാർ

അതിവേഗ റെയിൽ ഇടനാഴി; സാധ്യത പഠനവുമായി തമിഴ്നാട് സർക്കാർ

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp  https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: സംസ്ഥാനത്തു ഹരിത ഹൈഡ്രജൻ നയം അവതരിപ്പിക്കുമെന്നും ഇന്ത്യൻ റെയിൽവേയുമായി ചേർന്ന് സംസ്ഥാനത്ത് അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കുന്നതിനുള്ള പഠനം നടത്തുമെന്നും സംസ്ഥാന സർക്കാർ നിയമസഭയിൽ അറിയിച്ചു. ഹൈഡ്രജൻ ഉൽപാദനത്തിന്റെ വിവിധ തരത്തിലുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഹൈഡ്രജൻ ഊർജ നയം പുറത്തിറക്കുമെന്നു വ്യവസായ മന്ത്രി തങ്കം തെന്നരശ് പറഞ്ഞു.

റെയിൽവേയുമായി സഹകരിച്ച്, അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക-സാമ്പത്തിക സാധ്യതാ പഠനം നടത്തും. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തമിഴ്നാട് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (ടിഡ്കോ) മുഖേന 3 കോടി രൂപ ചെലവിലാണ് പഠനം നടത്തുക.

ഡെഡിക്കേറ്റഡ് ഫൈറ്റ് കോറിഡോർ കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് സംസ്ഥാനത്ത് ഒരു പ്രത്യേക ചരക്ക് ഇടനാഴിക്കായും ടിഡ്കോ സാധ്യ താ പഠനം നടത്തും. സംസ്ഥാന ഇ-കൊമേഴ്സ് വകുപ്പിന്റെ പേര് ഇനി വ്യവസായങ്ങൾ, നിക്ഷേപ പ്രോത്സാഹന, വാണിജ്യ വകുപ്പ് എന്നാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp