ചെന്നൈ: ഹോം ക്വാറന്റീൻ ലംഘിക്കുന്നവർക്ക് ചെന്നൈ കോർപറേഷൻ 2,000 രൂപ പിഴയിടാൻ തീരുമാനിച്ചു. കൊവിഡ് പോസിറ്റീവുകയോ സമ്ബർക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നവർക്കാണ് ഉത്തരവ് ബാധകമാവുക.
അതിനും പുറമെ ഹോം ക്വാറന്റീൻ ലംഘിക്കുന്നവരെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റുകയും ചെയ്യും.

തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം 33,059 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21,362 പേർ രോഗമുക്തരാവുകയും ചെയ്തു. 364 പേർ മരിച്ചു. കൊവിഡ് രോഗവ്യാപനം തീവ്രമായ സാഹചര്യത്തിലാണ് നിയമം കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.