ചെന്നൈ :മറീന ബീച്ചിൽ കു തിര സവാരിക്കായി സ്കൂൾ ആരംഭിക്കുന്നു. കടുത്ത കുതിര സവാരി പ്രേമിയായ ഡിജിപി സി .ശൈലേന്ദ്ര ബാബുവിന്റെ താൽ പര്യപ്രകാരമാണു പദ്ധതി നടപ്പാ ക്കാനൊരുങ്ങുന്നത്.ബീച്ചിൽ നിലവിൽ സന്ദർശ കർക്കു കയറുന്നതിനായുള്ള 100 കുതിരകൾ കുട്ടികൾക്കു പഠിക്കു ന്നതിനു വേണ്ടി സ്കൂളിലേക്കു മാറ്റും. ബീച്ചിൽ തീരസംരക്ഷണ സേനയുടെ കൈവശമുള്ള 3 ഏക്കർ സ്ഥലവും എമുറിലുള്ള പൊലീസിന്റെ സ്ഥലവും ഉപയോ ഗപ്പെടുത്താനാണ് ഉദ്ദേശ്യം. കോ വിഡിനെ തുടർന്നുള്ള സാമ്പ ത്തിക പ്രതിസന്ധി മൂലം ഒട്ടേറെ കുതിരകൾക്കു കൃത്യമായി ഭക്ഷ ണം പോലും കിട്ടുന്നില്ലെന്നുംഇവയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും അതിനാൽ ഇവ കുട്ടി കൾക്കു പഠിക്കുന്നതിനായി ഉപയോഗിക്കാമെന്നും പൊലീസ് കരുതുന്നു. പീപ്പിൾ ഫോർ ആനി മൽസ് എന്ന സംഘടനയുമായി ചേർന്നാണു പദ്ധതി നടപ്പാക്കുക.
ചെന്നൈ:മറീനയിൽ ഗാന്ധി പ്രതിമയ്ക്ക് സ്ഥാന മാറ്റം
ചെന്നൈ : അറുപതിലേറെ വർഷമായി ചെന്നെ നഗരത്തിന്റെ മുഖമുദ്രകളിൽ ഒന്നായി മറീനയിൽ നിലനിൽക്കുന്ന ഗാന്ധി പ്രതിമയ്ക്ക് താൽക്കാലിക സ്ഥാന മാറ്റം.മെട്രോ നിർമാണത്തോട് അനുബന്ധിച്ചാണു പ്രതിമ നീക്കുന്നത്. മെട്രോ രണ്ടാം ഘട്ടത്തിലെ പൂന മല്ലി – ലൈറ്റ് ഹൗസ് പാതയിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം നിർമിക്കുന്ന മെട്രോ സ്റ്റേഷന്റെ പണികൾക്കിടെ പ്രതിമയ്ക്കു കേടുപാടുകൾ സംഭവിക്കാതിരിക്കാനാണു സ്ഥാനമാറ്റം. ഭൂഗർഭ മെട്രോ നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു പ്രതിമ വീണ്ടും പൂർവസ്ഥാനത്തു സ്ഥാപിക്ക ഇതു സംന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.ദേബി പ്രസാദ് റോയ് ചൗധരി നിർമിച്ച 12 അടി ഉയരമുള്ള മഹാത്മ ഗാന്ധി വെങ്കല പ്രതിമ 1959-ൽ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും തമി ഴ്നാട് മുഖ്യമന്ത്രി കെ. കാമരാജും ചേർന്നാണ് മറീനയിൽ അനാ ചാദനം ചെയ്തത്