Home Featured ഹോസൂറിലും നെയ് വേലിയിലും പുതിയ വിമാനത്താവളം :ചെന്നൈ എയർ പോർട്ട്‌ വികസനവും :പറക്കാൻ ഉറച്ചു തന്നെ തമിഴ്നാട്

ഹോസൂറിലും നെയ് വേലിയിലും പുതിയ വിമാനത്താവളം :ചെന്നൈ എയർ പോർട്ട്‌ വികസനവും :പറക്കാൻ ഉറച്ചു തന്നെ തമിഴ്നാട്

by admin

ചെന്നൈ • സംസ്ഥാനത്ത് ഹൊ സൂരിലും നെയ് വേലിയിലും പു തിയ വിമാനത്താവങ്ങൾ നിർമി ക്കുമെന്നും ഇതിനായി സ്ഥലം കണ്ടെത്തിയെന്നും വ്യവസായ മന്ത്രി തങ്കം തെന്നരശ് നിയമസഭ യിൽ സമർപ്പിച്ച നയരേഖയിൽ അറിയിച്ചു.

ചെന്നൈ മീനമ്പാക്കത്തു നില വിലുള്ള രാജ്യാന്തര വിമാനത്താ വളത്തിലെ തിരക്ക് കണക്കിലെടു ത്താണു സമീപ പ്രദേശത്ത് പുതി യതായി ഗ്രീൻഫീൽഡ് വിമാന ത്താവളം നിർമിക്കുന്നത്. സ്ഥലം കണ്ടെത്തുന്നതിന് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ വ വസായ വികസന കോർപറേ ങ്ങൾ കണ്ടെത്തി എയർപോർട്ട് അതോറിറ്റിയെ അറിയിച്ച് അതോ റിറ്റി സാധ്യതാപഠനം നടത്തി റി പ്പോർട്ട് സമർപ്പിച്ചു. തിരുപ്പോരൂർ, പരന്തൂർ, പന്നൂർ, പാതാളം എന്നീ സ്ഥലങ്ങളാണു സംസ്ഥാനം

കേന്ദ്രത്തോട് നിർദേശിച്ചത്. ഇതിൽ പരന്തുരും പന്നരും വിമാ നത്താവള അതോറിറ്റി തിരഞ്ഞ ഷൻ (ടിഡ്കോ) നാലു സ്ഥലടുത്തതായാണു വിവരം. അന്തിമ തീരുമാനം ഉടനുണ്ടാകും. ചെന്നൈ ബെംഗളൂരു റൂട്ടിൽ ശ്രീ പെരുംപുത്തൂരിന് അടുത്താണ് ഇരു സ്ഥലങ്ങളും.

സംസ്ഥാനത്തെ പ്രമുഖ വ്യവസായ കേന്ദ്രവും ഐ ടി ഹബ്ബായ ബംഗളുരുവിന്റെ അയൽ പ്രദേശവുമെന്ന നിലയിലാണ് ഹോസൂരിൽ വിമാനത്താവളം നിർമ്മിക്കുന്നത്, ബംഗളുരു എയർപോർട്ടിലേക്ക് ബംഗളുരു നഗരത്തിൽ നിന്നും വളരെ ദൂരം കൂടുതൽ ഉള്ളതിനാൽ ഹോസൂർ എയർപോർട്ട്‌ ബംഗളുരു നിവാസികൾക് ഒരുപാട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
നെയ് വേലി ലിഗ്നൈറ്റ് കോർപറേഷൻ (എൻ.എൽ.സി) ടൗൺഷിപ്പിൽ സ്ഥിതി ചെയ്യുന്ന എയർസ്ട്രിപ് വികസി പ്പിച്ചാണ് വിമാനത്താവളം നിർമിക്കുന്നത്.

മധുര, കോയമ്പത്തൂർ, തിരുച്ചി റപ്പള്ളി, സേലം, തൂത്തുക്കുടി, വെല്ലൂർ തുടങ്ങിയ വിമാനത്താവ ളങ്ങളിൽ കൂടുതൽ സ്ഥലം ഏറ്റെ ടുക്കുന്നതിന് ഭരണാനുമതി ലഭി ച്ചതായും നയരേഖ വ്യക്തമാക്കുന്നു.

ചെന്നൈ എയർപോർട്ട് വികസനം വേഗത്തിൽ

ചെന്ന് ചെന്നൈ വിമാന ത്താവള വികസനത്തിന് 64.57 ഏക്കർ പാട്ടഭൂമി ഏറ്റെടുക്കാ നും 11.58 ഏക്കർ പുറമ്പോക്ക് ഭൂമി കൈമാറാനും ചെന്നൈ എയർപോർട്ട് അതോറിറ്റി സം സ്ഥാന സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.
ഇതിൽ 30.57 ഏക്കർ പാട്ടത്തിനെടുത്ത ഭൂമി ഈ മാസം അവസാനം ചെന്നൈ എയർപോർട്ടിന് കൈമാറും.കൂടാതെ, പ്രതിരോധ വകു പ്പിന്റെ ഉടമസ്ഥതയിലുള്ള 16.89 ഏക്കർ ഭൂമി എയർപോർ ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറാനുള്ള അനുമ തിയും തേടിയിട്ടുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര പ്രതിരോധ മനതഗ്രാലയത്തിന്റെ അഞ്മതിക്കായി കാത്തിരിക്കുകയാണ്

You may also like

error: Content is protected !!
Join Our Whatsapp