Home Featured ചാരായ വിൽപനക്കാരനെ തല്ലിയോടിച്ച് വിട്ടമ്മമാർ

ചാരായ വിൽപനക്കാരനെ തല്ലിയോടിച്ച് വിട്ടമ്മമാർ

ചെന്നൈ :മദ്യത്തിനു വേണ്ടി ഭർത്താവ് താലിമാലയിലും തൊട്ട്തോടെ സംഘടിച്ചെത്തി ചാരായ വിൽപന കേന്ദ്രം തല്ലിപ്പൊളിച്ച് വീട്ടമ്മമാർ. നാഗപട്ടണത്തിനടുത്തുള്ള ഗ്രാമത്തിലാണു വീട്ടമ്മമാരെത്തി വാറ്റു കേന്ദ്രം തല്ലിപൊളിച്ചത്. സംഘത്തിലെ ഒരു സ്ത്രീയുടെ ഭർത്താവ് താലിമാല വാറ്റുകാരനു പണയം വച്ച് മദ്യപിച്ചതോടെയാണു വീട്ടമ്മമാർ സംഘടിച്ചത്.

ഇവിടെ 10 വർഷത്തിലേറെയായി ചാരായം വിറ്റിരുന്ന മുത്തുകഷ്ണൻ എന്നയാളെ ഇവർ അടിച്ചോടിച്ചു. ഗ്രാമവാസിയായ രാമ സാമിയാണു ഭാര്യയുടെ താലി മാല മുത്തുകൃഷ്ണന് പണയം വച്ച് മദ്യപിച്ചത്. മാല തിരികെ ചോദിച്ച് രാമസാമിയുടെ ഭാര്യയെ മുത്തുകൃഷ്ണൻ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ വീട്ടമ്മമാർ ഇയാളെ അടിച്ചോടിക്കുകയും വാറ്റുകേന്ദ്രം തല്ലിപ്പൊളിക്കുകയുമായിരുന്നു. പ്രദേശത്ത് ഒട്ടേറെ ചാരായം വാറ്റു കേന്ദ്രങ്ങളുണ്ടെന്നും ഇവയ്ക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our Whatsapp