ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പലതരത്തിലുള്ള ഓപ്‌ഷനുകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നുണ്ട് .അതില്‍ ഒരു പ്രധാന ഓപ്‌ഷന്‍ ആണ് ഡ്യൂവല്‍ സിം .ഇപ്പോള്‍ ഡ്യൂവല്‍ 5ജി സപ്പോര്‍ട്ട് വരെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയിരുന്നു .അത്തരത്തില്‍ ഡ്യൂവല്‍ സിം ഇടുവാനുള്ള ഓപ്‌ഷന്‍ ഉള്ളതുകൊണ്ട് തന്നെ നമ്മളില്‍ പല ആളുകളും ഡ്യൂവല്‍ സിം തന്നെയാണ് ഉപയോഗിക്കുന്നത് .
ഒരാളുടെ പേരില്‍ ഉപയോഗിക്കാവുന്ന മാക്സിമം നമ്ബര്‍ 9 ആണ് എന്ന് നമുക്ക് അറിയാം .എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരില്‍ എടുത്തിരിക്കുന്ന നമ്ബറുകള്‍ ഏതൊക്കെയാണ് എന്ന് അറിയുവാന്‍ സാധിക്കുന്നതാണ് .നിലവില്‍ ഈ ഡാറ്റ പൂര്‍ണമായും അപ്പ്ഡേറ്റ് ചെയ്തിട്ടില്ല .അതുകൊണ്ടു തന്നെ നമുക്ക് ഇതില്‍ നിലവില്‍ മുഴുവന്‍ വിവരങ്ങളും ചിലപ്പോള്‍ ലഭിച്ചില്ല എന്ന് വരും .എന്നാല്‍ ഭാവിയില്‍ വളരെ ഉപയോഗപ്രധമാകുന്ന ഒന്ന് തന്നെയാണ് ഇത് .അത്തരത്തില്‍ നിങ്ങളുടെ പേരില്‍ എത്ര ഫോണ്‍ നമ്ബറുകള്‍ ഉണ്ട് എന്ന് അറിയാം .
അതിന്നായി ആദ്യം തന്നെ നിങ്ങള്‍ ഗവണ്മെന്റിന്റെ https://tafcop.dgtelecom.gov.in/alert.php ഈ വെബ് സൈറ്റില്‍ എത്തുക .അവിടെ താഴെ നിങ്ങളുടെ ഫോണ്‍ നമ്ബര്‍ എന്റര്‍ ചെയ്യുവാനുള്ള ഓപ്‌ഷനുകള്‍ ലഭിക്കുന്നതാണ് .അവിടെ നിങ്ങളുടെ ഫോണ്‍ നമ്ബര്‍ ടൈപ്പ് ചെയ്തുകഴിഞ്ഞാല്‍ അടുത്തതായി നിങ്ങള്‍ക്ക് OTP വരുന്നതായിരിക്കും .
നിങ്ങളുടെഫോണിലേക്കു OTP വന്നതിനു ശേഷം അവിടെ നല്‍കുക .അതിനുശേഷം നിങ്ങളുടെ പേരിലുള്ള ഫോണ്‍ നമ്ബറുകള്‍ ഏതൊക്കെയെന്നു നിങ്ങള്‍ക്ക് താഴെ സ്‌ക്രീനില്‍ അറിയുവാന്‍ സാധിക്കുന്നതാണ് .നിലവില്‍ മുഴുവന്‍ ഡാറ്റയും അപ്ഡേറ്റ് ചെയ്യതസ്ഥിതിയ്ക്ക് Stay Tuned എന്നായിരിക്കും പലര്‍ക്കും വരിക .എന്നാല്‍ ഡാറ്റ അപ്പ്ഡേറ്റ് ആയിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരിലുള്ള മുഴുവന്‍ ഫോണ്‍ നമ്ബറുകളും ലഭിക്കുന്നതാണ് .