കോവിഡ് പകര്‍ച്ച വ്യാധികള്‍ക്കിടയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അക്കൗണ്ട് ഉടമകള്‍ക്ക് നിങ്ങളുടെ കെവൈസി (KYC) രേഖകള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും കെവൈസി രേഖകള്‍ നിര്‍ബന്ധമാണ്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ തപാല്‍ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വഴി ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യുമെന്ന് എസ്‌ബിഐ ഈ മാസം ആദ്യം ഒരു ട്വീറ്റില്‍ പറഞ്ഞിരുന്നു.

‘കോവിഡ് 19 കേസുകളുടെ വര്‍ദ്ധനവും വിവിധ സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണുകളും കണക്കിലെടുക്കുമ്ബോള്‍, കെവൈസി അപ്‌ഡേറ്റ് പോസ്റ്റിലൂടെയോ രജിസ്റ്റര്‍ ചെയ്ത ഇമെയിലിലൂടെയോ നടപ്പാക്കാന്‍ തീരുമാനിച്ചു. അതിനാല്‍ കെവൈസി അപ്‌ഡേറ്റിനായി ഉപഭോക്താക്കള്‍ ബ്രാഞ്ച് സന്ദര്‍ശിക്കേണ്ടതില്ലെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ട്വീറ്റ് ചെയ്തു. 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള വ്യക്തികള്‍ ഐഡന്റിറ്റി വിലാസ തെളിവുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 10 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തില്‍, അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിയുടെ ഐഡി തെളിവ് ആവശ്യമാണ്.
കർണാടക ലോക്ക്ഡൗൺ നീട്ടിയിട്ടും പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്ന് പഠനം;നീട്ടിയേക്കുമോ ഇനിയും ?
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളില്‍ ഐഡി, വിലാസ തെളിവുകള്‍ പരിശോധിക്കുന്നതിനുള്ള കെവൈസി നടപടിക്രമം 18 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികളുടെ കാര്യത്തിലെന്നപോലെ തന്നെ തുടരുമെന്ന് എസ്‌ബിഐ വ്യക്തമാക്കി. പ്രവാസി ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ) വിദേശ ഓഫീസുകള്‍, നോട്ടറി, ഇന്ത്യന്‍ എംബസി, കറസ്പോണ്ടന്റ് ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട്, റസിഡന്റ് വിസകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കേണ്ടതാണ്.
രണ്ടാമത്തെ കോവിഡ് -19 തരംഗത്തെത്തുടര്‍ന്ന് 2021 ഡിസംബര്‍ 31 വരെ കെവൈസി അപ്‌ഡേറ്റ് തീര്‍പ്പാക്കിയിട്ടില്ലാത്ത അക്കൗണ്ട് ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കരുതെന്ന് ഈ മാസം ആദ്യം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോവിഡ് അനുബന്ധ നിയന്ത്രണങ്ങള്‍ കണക്കിലെടുത്താണിത്.

എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥയില്‍ എസ്ബിഐ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. എസ്ബിഐ എ.ടി.എമ്മുകളില്‍ നിന്ന് പ്രതിമാസം നാല് തവണ മാത്രമാണ് ബേസിക്സ് സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാനാകുക. പിന്നീട് ഓരോ തവണ പണം പിന്‍വലിക്കുമ്ബോഴും 15 രൂപയും ജിഎസ്ടിയും നല്‍കണം. ജൂലൈ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നും എസ്ബിഐ അറിയിച്ചു.
ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകളുടെ ചെക്ക്ബുക്ക് ചാര്‍ജുകളിലും മാറ്റം എസ്.ബി.ഐ മാറ്റം വരുത്തിയിട്ടുണ്ട്. 10 പേജുള്ള ചെക്ക്ബുക്കാണ് എസ്. ബി. ഐ നിലവില്‍ സൗജന്യമായി പ്രതിവര്‍ഷം നല്‍കുന്നത്. ഇതിന് ശേഷം 10 ലീഫുള്ളതിന് 40 രൂപയും 25 എണ്ണമുള്ളതിന് 75 രൂപയും നല്‍കണം. അടിയന്തരമായി ചെക്ക്ബുക്ക് ലഭിക്കണമെങ്കില്‍ 50 രൂപയും നല്‍കണം.
