കൊല്ലം: കൊല്ലം ബീച്ചിന്റെ സുസ്ഥിര വികസനത്തിന് മൂന്ന് നിര്‍ദ്ദേശങ്ങള്‍ മൂന്നോട്ടുവച്ച് ചെന്നൈ ഐ.ഐ.ടി. കൊല്ലം ബീച്ചിനെ സുരക്ഷിതവും മനോഹരവുമായ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇപ്പോള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളുടെ കൂടുതല്‍ വിശദാംശങ്ങളടങ്ങിയ കരട് റിപ്പോര്‍ട്ട് ഒക്ടോബറില്‍ ഐ.ഐ.ടി സംഘം സമര്‍പ്പിക്കും. നവംബറില്‍ അന്തിമ റിപ്പോര്‍ട്ടും നല്‍കും. അതിന് ശേഷം തീരദേശ വികസന കോര്‍പ്പറേഷന്‍ വിശദ രൂപരേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. കൊല്ലം ബീച്ചിന് സംസ്ഥാനത്തെ മറ്റു ബീച്ചുകളേക്കാള്‍ ആഴം കൂടുതലാണ്. അതുകൊണ്ടുതന്നെ അപകടസാദ്ധ്യതയും കൂടുതലാണ്. ആഴം കുറച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കാനാണ് തീരദേശ വികസന കോര്‍പ്പറേഷന്‍ ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചത്.