തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ഇന്‍സ്റ്റഗ്രാമില്‍ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാനായി അനുവദിച്ചിരുന്ന സേവനമായ ഐജിടിവി ഇന്‍സ്റ്റഗ്രാം നിര്‍ത്തുന്നു. 2018ല്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബിനോട് മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു ഐജിടിവി ആപ്പ് ആരംഭിച്ചത്. ഇപ്പോള്‍ ആപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയിരിക്കുകയാണ്. പ്ലേസ്റ്റോറില്‍ നിന്നും ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ ആപ്‌സ്റ്റോറില്‍ നിന്നും ഐജിടിവി നീക്കം ചെയ്യപ്പെടുമെന്നാണ് വാര്‍ത്ത.
ഈ തീരുമാനമെടുത്തത് വീഡിയോ ഉള്ളടക്കത്തിന്റെ നിര്‍മ്മാണവും ഉപഭോഗവും എന്നത്തേക്കാളും എളുപ്പമാക്കുന്നതിനാണെന്നാണ്് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള സമീപകാല ബ്ലോഗ് പോസ്റ്റിലൂടെ ഇന്‍സ്റ്റാഗ്രാം വെളിപ്പെടുത്തിയിരിക്കുന്നത്. വീഡിയോകള്‍ക്ക് ഇന്‍സ്റ്റഗ്രാം ആപ്പില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി ഫീഡ് വീഡിയോയും ഐജിടിവിയും ഇന്‍സ്റ്റാഗ്രാം വീഡിയോ എന്ന വിശാലമായ ഫോര്‍മാറ്റിലേക്ക് മാറ്റിയിരുന്നു. ഐ.ജി.ടി.വിയെ ഇല്ലാതാക്കാന്‍ മെറ്റയുടെ കീഴിലുള്ള ആപ്പ് ഒരുങ്ങിയത് ഈ തീരുമാനത്തിന് പിന്നാലെയാണ് .