തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : വിദ്യാർഥികൾ ഉൾപ്പെടെ 12 പേർ പോസിറ്റീവ് ആയതോടെ കോവിഡ് ക്ലസ്റ്റ്റായി മദ്രാസ് ഐഐടി. കൂടുതൽ പേരിലേക്കു വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
19ന് ആണ് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.അടുത്ത രണ്ടു ദിവസം രണ്ടു പേരും ബുധനാചെ 9 പേരും പോസിറ്റീവ് ആകുകയായിരുന്നു. പോസിറ്റീവ് ആയവർക്കു നേരിയ ലക്ഷണങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ക്യാംപസ് സന്ദർശിച്ച ആരോഗ്യ സെക്രട്ടറി ജെ.രാ ധാകൃഷ്ണൻ പറഞ്ഞു.
ക്യാംപസിലുള്ള 2,000 പേരുടെ സാംപിളുകൾ ശേഖരിച്ചതായും പോസിറ്റീവ് ആയവർ സന്ദർശിച്ച ഇടങ്ങൾ നിരി ക്ഷിച്ചു വരുന്നതായും ആവശ്യമെങ്കിൽ ഐസലേറ്റ് ചെയ്യുന്നതിനായി 60 മുറികൾ സജ്ജമാ ക്കിയിട്ടുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഐഐടി ക്യാംപസിൽ അടക്കം മാസ്ക് ധരിക്കുന്നവർ കുറ വാണെന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് എല്ലാവരും മാസ്ക് ധരിക്കു ന്നതെന്നും സൂചിപ്പിച്ചു. എല്ലാവരും വാക്സിനേഷൻ പൂർത്തി യാക്കണമെന്നും അഭ്യർഥിച്ചു.