തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: ഹിജാബ് വിവാദത്തിന് ശേഷം നിസ്കാരത്തൊപ്പി വിവാദവുമായി കര്‍ണാടകയിലെ കുട്ടികള്‍ വീണ്ടും രംഗത്ത്.പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനു പിന്നാലെ, ആണ്‍കുട്ടികള്‍ സ്‌കൂളില്‍ നിസ്‌കാരത്തൊപ്പി ധരിച്ചെത്തുന്നുവെന്ന് സ്കൂള്‍ അധ്യാപകര്‍ ആരോപിക്കുന്നു.
അധ്യാപകരുടെ അഭ്യര്‍ത്ഥനപ്രകാരം പല കുട്ടികളും തൊപ്പി ഊരിമാറ്റി ക്ലാസില്‍ പ്രവേശിച്ചെങ്കിലും മറ്റു പല കുട്ടികളും ഹിജാബ് വിവാദത്തില്‍ തുടരുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സ്കൂളുകളില്‍ നിന്ന് മാറി നില്‍ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വിദ്യാഭ്യാസമാണ് വലുതെന്ന് കരുതി പലരും മതചിഹ്നങ്ങള്‍ നീക്കി സ്കൂളുകളിലേക്ക് വരുമ്ബോള്‍ മതം മാത്രം മതിയെന്ന് പറയുന്നവരും കുറവല്ല.
അതേസമയം, കോടതി വിധിയില്‍ മാറ്റം പ്രതീക്ഷിച്ച് ഇസ്ലാമിക് സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹിജാബ് വിധിയെ തുടര്‍ന്ന് ധാരാളം ഇടങ്ങളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ചെന്നൈയില്‍ ഹിജാബ് വിധിയില്‍ പ്രതിഷേധിച്ച് സുപ്രീം കോടതി ജഡ്ജിമാരെ വധിക്കുമെന്ന് ചില സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.