Home Featured തമിഴനാട്ടില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

തമിഴനാട്ടില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

by jameema shabeer

ചെന്നൈ: തമിഴനാട്ടിലെ വിവിധ ജില്ലകളില്‍ കോവിഡ് വ്യാപനം ഏറിയതോടെ പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. തമിഴനാട്ടിലും പുതുച്ചേരിയിലുമാണ് പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.

കോവിഡ് ബാധ അനുദിനം വര്‍ധിക്കുന്നതിനാല്‍ തിയേറ്ററുകള്‍, ഷോപ്പിങ മാളുകള്‍ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളില്‍ മാസ്‌ക്ക് ധരിക്കണമെന്ന തമിഴനാട പൊതുജനക്ഷേമ വകുപ്പ് ഡയറക്ടര്‍ സെല്‍വ വിനായക് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, തൂത്തുക്കുടി ഗവ. ആശുപത്രിയില്‍ ഒരാള്‍ കോവിഡ് ബാധ മൂലം മരിച്ചു. പാര്‍ഥിപന്‍ (55) എന്നയാളാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ദിവസങ്ങള്‍ക്ക മുന്‍പ തിരുച്ചിയിലും കോവിഡ് മരണം റിപ്പോര്‍ട്ട ചെയ്തതിന പിന്നാലെയാണിത്.

കഴിഞ്ഞയാഴ്ച പുതുച്ചേരിയിലെ കാരയ്ക്കാലിലും കോവിഡ് ബാധിച്ച ഒരാള്‍ മരിച്ചിരുന്നു. ഒന്നര വര്‍ഷത്തിനുശേഷമാണ കാരയ്ക്കാലില്‍ കോവിഡ് മരണം സംഭവിച്ചത്.

You may also like

error: Content is protected !!
Join Our Whatsapp