ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം നടന്നതായി റിപ്പോര്‍ട്ടുകള്‍. 80 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെയാണ് പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. തൂത്തുക്കുടി ജില്ലിലെ പതിയംപത്തൂരിലാണ് സംഭവമുണ്ടായത്. പളനിയില്‍ നടന്ന കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് മുരുകനായി തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇയാള്‍ ഒളിച്ചിരുന്ന സ്ഥലത്തെത്തിയ പോലീസിന് നേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് മുരുകന് കൊല്ലപ്പെട്ടത്.
തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം
previous post