
ചെന്നൈ: ഇന്‍ഡ്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍തികിനും മലയാളി സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനും ഇരട്ടകുട്ടികള്‍ പിറന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് താരങ്ങള്‍. ട്വിറ്റെറിലൂടെയാണ് ഇരുവരും ഇരട്ടകുട്ടികള്‍ പിറന്ന വിവരം അറിയിച്ചത്.അങ്ങനെ ഞങ്ങള്‍ മൂന്ന് പേര്‍ അഞ്ച് പേരായി. എനിക്കും ദീപികക്കും രണ്ട് ആണ്‍കുട്ടികള്‍ പിറന്നിരിക്കുന്നുവെന്ന് ദിനേശ് കാര്‍തിക് ട്വിറ്റെറില്‍ കുറിച്ചു. ദീപികക്കും കുഞ്ഞുങ്ങള്‍ക്കൊപ്പവുമുളള ചിത്രം പങ്കുവച്ചായിരുന്നു ദിനേശ് കാര്‍തിക്കിന്റെ ട്വീറ്റ്. ഓമനമൃഗവും ചിത്രത്തില്‍ ഉള്‍പെടുന്നു.

കബീര്‍ പള്ളിക്കല്‍ കാര്‍തിക്, സിയാന്‍ പള്ളിക്കല്‍ കാര്‍തിക് എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നതെന്നും കുറിപ്പില്‍ കാര്‍തിക് അറിയിച്ചു. തങ്ങള്‍ അതീവ സന്തോഷത്തിലാണെന്നും താരങ്ങള്‍ കുറിക്കുന്നു.2013ലാണ് ദിനേഷ് കാര്‍തിക്കും ദീപിക പള്ളിക്കലും വിവാഹിതരാവുന്നത്. ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സിനായി ദിനേഷ് കളത്തിലിറങ്ങിയരുന്നു.പ്രൊഫഷണല്‍ സ്‌ക്വാഷ് അസോസിയേഷന്റെ വനിത റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംനേടിയ ദീപിക പള്ളിക്കല്‍ പരിക്കേറ്റ് കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. അടുത്ത കോമണ്‍വെല്‍ത് ഗെയിംസിലൂടെ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.