അസംസ്കൃത വസ്തുക്കളുടെ വില വർധനയിൽ പ്രതിഷേധിച്ചുള്ള തീപ്പെട്ടി വ്യവസായികളുടെ പണിമുടക്കിനു തുടക്കമായി. തൂത്തുക്കുടി, വിരുദുനഗർ ജില്ലകളിലെ ഭൂരിപക്ഷമുള്ള 350 യൂണിറ്റുകൾ അടങ്ങുന്ന തീപ്പെട്ടി വ്യവസായികൾ 12 ദിവസത്തോളം നീളുന്ന സമരം ആരംഭിച്ചതോടെ പ്രതിദിനം ഏകദേശം 6 കോടിയുടെ ഉൽപാദന നഷ്ടമുണ്ടാകും. 5 ലക്ഷത്തോളം ജീവനക്കാർക്കു ജോലി ഇല്ലാതായി. സർക്കാരിനു നിവേദനം നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് ഉൽപാദകർ പറയുന്നു.