ചെന്നൈ: ട്രാക്കിൽ ഇരുമ്പുകഷ്ണങ്ങളിട്ട് ഗുരുവായൂർ എക്സ്പ്രസ് അപകടത്തിൽപ്പെടുത്താൻ ശ്രമം നടന്നെന്ന റെയിൽവേയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ചെന്നെയിൽ നിന്നു ഗുരുവായൂരിലേക്കുള്ള ട്രെയിൻ മധുര തിരുമംഗലം കള്ളിക്കുടിക്കു സമീപം വലിയ ശബ്ദത്തോടെ ഇരുമ്പു കഷ്ണങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു.
ട്രെയിൻ വേഗത്തിലായിരുന്നതിനാൽ ഇരുമ്പുകഷ്ണങ്ങൾ ചിതറിത്തെറിച്ചു. ശബ്ദം കേട്ടതോടെ ട്രെയിൻ അടിയന്തരമായി നിർത്തി നടത്തിയ പരിശോധനയിൽ ഒരു കംപാർട്മെന്റിലെ പടവുകൾ പൊളിഞ്ഞതായും 4 സ്ലീപ്പർ ബ്ലോക്കുകൾ തകർന്നതായും കണ്ടത്തി.