ന്യൂഡല്‍ഹി:ജോലിതേടിയെത്തിയ യുവാക്കളെ കബളിപ്പിച്ച് വന്‍ തട്ടിപ്പ്. റെയില്‍വേയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പരിശീലനത്തിനെന്നപേരില്‍ ന്യൂഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ തീവണ്ടികളുടെ എണ്ണമെടുപ്പിച്ചാണ് രണ്ടരക്കോടിയിലേറെ രൂപ തട്ടിയെടുത്തത്.ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന തട്ടിപ്പില്‍ മധുരയിലും സമീപഗ്രാമങ്ങളില്‍ നിന്നുമുളള 28 യുവാക്കളാണ് വഞ്ചിക്കപ്പെട്ടത്.
നോര്‍ത്തേണ്‍ റെയില്‍വേയില്‍ ടി.ടി.ഇ, ട്രാഫിക് അസ്റ്റിസ്റ്റന്റ്, ക്ലാര്‍ക്ക് തസ്തികകളില്‍ ഒഴിവുണ്ടെന്നു പറഞ്ഞാണ് തട്ടിപ്പു നടത്തിയത്.പല തസ്തികകളിലേക്കാണ് അപേക്ഷിച്ചതെങ്കിലും തീവണ്ടികളുടെ എണ്ണമെടുക്കലായിരുന്നു ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ പരിശീലനം.
ഒരു മാസത്തോളം നീണ്ടു നിന്ന പരിശീലനത്തില്‍ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ വന്നുപോകുന്ന തീവണ്ടികളുടെ എണ്ണം, സമയം,കോച്ചുകളുടെ എണ്ണം, സ്ഥാനം എന്നിവയെല്ലാം രേഖപ്പെടുത്തണം. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനകളും നടത്തി.ഇതിന്‍റെ പേരില്‍ രണ്ടുമുതല്‍ 24 ലക്ഷം രൂപവരെ തട്ടിയെടുക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പോലീസിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.