ചെന്നൈ: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോയമ്ബത്തൂരില്‍ നിന്ന് മത്സരിക്കുമെന്ന് നടന് കമല്‍ ഹാസന്.ഇന്ന് നടന്ന മക്കള്‍ നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമല്‍ ഹാസന് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ മുന്‍പ് അറിയിച്ചിരുന്നു. കോയമ്ബത്തൂരില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമല്ഹാസന് യോഗത്തില്‍ പറഞ്ഞു.
നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമല്ഹാസന് പരാജയപ്പെട്ടത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികള്‍. ബൂത്തുതല സമിതികള്‍ ഉള്‍പ്പെടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും സ!ജ്ജമായി കഴിഞ്ഞു.
2018ല്‍ കമല്‍ഹാസന്റെ നേതൃത്വത്തില്‍ ആരംഭിച്ച മക്കള്‍ നീതി മയ്യം, പാര്‍ട്ടിയുടെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയം നേരിട്ടുവെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം ഉറപ്പിച്ചെങ്കിലും ജയിക്കാനായില്ല.