
ചെന്നൈ:കാഞ്ചീപുരത്തെ ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പളനിയുടെ ബാങ്ക് ലോക്കറിൽ നിന്നു 56 ലക്ഷം രൂപ വിലമതിക്കുന്ന 160 പവൻ സ്വർണവും 30 ലക്ഷത്തിലധികം രൂപയും ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (ഡിവിഎസി) ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

18ന് നടത്തിയ റെയ്ഡിൽ പളനിയിൽ നിന്നു 1.7 ലക്ഷം, ശ്രീപെരുംപുത്തൂർ ബ്ലോക്ക്ഹെൽത്ത് സൂപ്പർവൈസർ ശ്രീനിവാസനിൽ നിന്നു 26,490 രൂപ, കാഞ്ചീപുരം ബ്ലോക്ക് ഹെൽത്ത് ഓഫിസർ ഇളങ്കോയിൽ നിന്നു 8,900 രൂപ എന്നിവയും പിടികൂടിയിരുന്നു. 19നു നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 3.2 ലക്ഷം രൂപയും ബാങ്ക് ലോക്കർ താക്കോലും കണ്ടെടുത്തു.26നു ബാങ്ക് ലോക്കറിൽ നിന്നാണു സ്വർണവും ലക്ഷക്കണക്കിനു രൂപയും പിടിച്ചത്.