Home covid19 കർണാടക ലോക്ക്ഡൗൺ നീട്ടിയിട്ടും പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്ന് പഠനം;നീട്ടിയേക്കുമോ ഇനിയും ?

കർണാടക ലോക്ക്ഡൗൺ നീട്ടിയിട്ടും പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്ന് പഠനം;നീട്ടിയേക്കുമോ ഇനിയും ?

by admin

ബെംഗളൂരു: കോവിഡ് വ്യാപനം ഇന്ത്യയിൽ ചെറിയ തോതിൽ കുറഞ്ഞു വരുന്നുണ്ടെങ്കിലും കർണാടകയും തമിഴ്‌നാടും കേരളവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇപ്പോഴും സ്ഥിതി ഒരല്പം ആശങ്ക ജനകമാണ് .

അതിനിടയിലാണ് കർണാടകയിൽ ലോക്ക് ഡൗൺ നീട്ടിയത് കൊണ്ട് കോവിഡ് രോഗബാധിതരുടെ എണ്ണം വലിയ തോതിൽ കുറക്കാൻ കഴിഞ്ഞില്ലെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസിന്റെ പഠനം.

ഈ മാസം 10 മുതൽ എർപ്പെടുത്തിയ ലോക്ക്ഡൗണും കർഫ്യൂവും 80% വരെ ഫലപ്രദമായിരുന്നു എന്ന് ഗവേഷകർ പറയുന്നു.എന്നാൽ ലോക്ക് ഡൗൺ നീട്ടിയതോടെ അത് 36% മാത്രമേ ഫലം നൽകിയുള്ളൂ.

19 മുതൽ 25 വരെ പ്രതീക്ഷിച്ചതിലും അധികം കോവിഡ് റിപ്പോർട്ട് ചെയ്തതായും ഐ.ഐ.എസ്.സി യിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.ലോക്ക് ഡൗൺ നീട്ടിയതുകൊണ്ട് ചികിൽസയിൽ ഉള്ളവരുടെ എണ്ണത്തിൽ കുമെന്ന നിഗമനം തെറ്റി എന്നാ പഠനം.

സാഹചര്യം അനുകൂലമാണെങ്കിൽ ജൂൺ 7 ന് ചികിൽസയിലുള്ളവരുടെ എണ്ണം 1.89 ലക്ഷമായി കുറയും മോശമാണെങ്കിൽ 3.64 ലക്ഷമായി വർദ്ധിച്ചേക്കാം.

ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
ഏറ്റവും പുതിയ അപ്ഡേറ്റുകൾ നിങ്ങള്ക്ക് ലഭിക്കാൻ ഞങ്ങളെ ഫോള്ളോ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്കുകൾ* 👉Facebook- https://www.facebook.com/bangaloremalayalimedia/ 👉Telegram- https://t.me/bangaloremalayalinews 👉 Whatsapp- https://chat.whatsapp.com/L7foCAlI2IGElzqljJSByp അല്ലെങ്കിൽ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp