Home കർണാടക :രാത്രി കർഫ്യു പിൻവലിച്ചു ; പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ

കർണാടക :രാത്രി കർഫ്യു പിൻവലിച്ചു ; പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ

by admin

ബെംഗളൂരു : രാത്രി 10 മുതൽ പുലർച്ചെ 5 മണി വരെ സംസ്ഥാനത്ത നിലവിലുണ്ടായിരുന്ന രാത്രി കർഫ്യു പിൻവലിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി , കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള കുതിര പന്തയങ്ങൾക്കും അനുമതി നൽകി .അന്തർ സംസ്ഥാന യാത്ര മാനദണ്ഡങ്ങളിൽ മാറ്റങ്ങളില്ല .കർണാടക സർക്കാർ സെപ്റ്റംബർ 7 നു പുറത്തിറക്കിയ യാത്ര മാനദണ്ഡങ്ങൾ തന്നെയാണ് നിലവിൽ അതിർത്തികളിൽ പാലിക്കുന്നത് ,കൂടാതെ സെപ്റ്റംബർ ഒന്നിലെ അറിയിപ്പ് പ്രകാരമുള്ള ആർ ടി പി സി ആർ സർട്ടിഫിക്കറ്റുകളും ഇപ്പോൾ അതിർത്തിയിൽ നിര്ബന്ധമാണ് .സെപ്റ്റംബർ 7 നു പുറത്തിറക്കിയ യാത്ര മാനദണ്ഡങ്ങൾ ഒക്ടോബർ 30 വരെ കേരളത്തിൽ നിന്നുള്ള വിദ്യാര്ഥികളോടും തൊഴിലാളികളോടും മടങ്ങി വരാതെ കേരളത്തിൽ തന്നെ തുടരാനായിരുന്നു സർക്കാർ നിർദ്ദേശിച്ചത് അതാത് സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അത്തരത്തിലുള്ള മലയാളികളെ തിരിച്ചു വിളിക്കരുതെന്നും നിർദ്ദേശങ്ങളിൽ പറഞ്ഞിരുന്നു , നവംബർ 8 നു ശേഷം പുതിയ യാത്ര മാനദണ്ഡങ്ങൾ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

.നിലവിൽ കേരളത്തിൽ നിന്നും വരുന്നവർ അതിർത്തി കടക്കണമെങ്കിൽ 72 മണിക്കൂർ കവിയാത്ത ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിര്ബന്ധമാണ് അതിർത്തികളിൽ പരിശോധനയുണ്ട് .കൂടാതെ നിർബന്ധിത ഇന്സ്ടിട്യൂഷണൽ ക്വാറന്റൈൻ പറഞ്ഞിട്ടുണ്ടെങ്കിലും അത് പ്രാബല്യത്തിൽ വരുത്തിയിരുന്നില്ല , ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് നിർബന്ധിത ക്വാറന്റൈൻ നിലവിലുള്ളത് .
റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തി ആർ ടി പി സി ആർ ഇല്ലാത്ത മലയാളികളെ വീണ്ടും ആർ ടി പി സി ആർ ടെസ്റ്റിന് വിധേയമാക്കുന്നുണ്ട് ചില സ്റ്റേഷനുകളിൽ . റോഡ് മാർഗം ആർ ടി പി സി ആർ ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച ഒട്ടനവധി പേരെയാണ് ഉദ്യോഗസ്ഥർ തിരിച്ചയച്ചത് .പുതിയ സർക്കാർ വിജ്ഞാപനം പുറത്തു വരുന്നത് വരെ നിലവിലുള്ള യാത്ര മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ യാത്ര ചെയ്യുന്നതായിരിക്കും സുരക്ഷിതം

Leave a Comment

error: Content is protected !!
Join Our Whatsapp