Home Featured തമിഴ്നാടിന് സഹായ സന്നദ്ധത അറിയിച്ച്‌ കേരളം

തമിഴ്നാടിന് സഹായ സന്നദ്ധത അറിയിച്ച്‌ കേരളം

by jameema shabeer

പ്രളയത്തിന്റെ അതിഭീകരത നേരിടുന്ന തമിഴ്നാടിന് സഹായ സന്നദ്ധത അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അതി രൂക്ഷമായ പ്രകൃതിക്ഷോഭത്തെയാണ്‌ ചെന്നൈ നഗരം നേരിടുന്നത് എന്നും ഈ കെടുതിയില്‍ നമ്മള്‍ തമ്മില്‍ സഹോദരങ്ങളെ ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ജീവൻ രക്ഷ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പരമാവധി സഹായങ്ങള്‍ എത്തിച്ചു നല്‍കാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവര്‍ത്തിക്കണമെന്നും പിണറായി വിജയൻ അഭ്യര്‍ത്ഥിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറുപ്പിലൂടെ തമിഴ് സഹോദരങ്ങളെ നമ്മള്‍ ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട് എന്ന് പറഞ്ഞ മുഖ്യമന്ത്രി തമിഴ്നാട്ടില്‍ ഇതിനകം 500 ലധികം ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നതായും അറിയിച്ചു.

മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്‌ ഇങ്ങനെ;

“അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നു. ഈ കെടുതിയില്‍ തമിഴ് സഹോദരങ്ങളെ നമ്മള്‍ ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്. തമിഴ്നാട്ടില്‍ ഇതിനകം 5000-ല്‍ അധികം ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു കഴിഞ്ഞു. ജീവൻരക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പരമാവധി സഹായങ്ങള്‍ എത്തിച്ചു നല്‍കാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാൻ തമിഴ്നാടിനൊപ്പം നില്‍ക്കാം. കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്”.

അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ ഉണ്ടായ അതിശക്തമായ മഴയ്‌ക്ക് നേരിയ ശമനം ഉണ്ടാവുകയും നഗരത്തില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തു.

ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് അടച്ച ചെന്നൈ വിമാനത്താവളവും തുറന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് ചെന്നൈ നഗരത്തില്‍ പ്രളയത്തെ തുടര്‍ന്ന് എട്ടുപേര്‍ മരിച്ചതായുള്ള ഔദ്യോഗിക കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടത്.

You may also like

error: Content is protected !!
Join Our Whatsapp