Home covid19 കേരളം :വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍; അറിയേണ്ടതെല്ലാം

കേരളം :വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍; അറിയേണ്ടതെല്ലാം

by admin

കേരളം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് അര്‍ത്ഥ രാത്രി മുതല്‍ ലോക്ക്ഡൗണിന് സാമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാത്രി 12 മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെയാണ് സംസ്ഥാനം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് അര്‍ത്ഥ രാത്രി മുതല്‍ നിരത്തുകളില്‍ പരിശോധന ഏര്‍പ്പെടുത്തും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയും പിഴയുമുള്‍പ്പെടെ ഏര്‍പ്പെടുത്താനുമാണ് നിര്‍ദ്ദേശം.

അനുവദനീയമായ ഇളവുകള്‍

അടിയന്തിര – അവശ്യസേവനങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിട്ടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷന്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം.

അടിയന്തര – അവശ്യ സേവനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, കമ്ബനികള്‍, സംഘടനകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം.

ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ജോലി നിര്‍വഹണത്തിന് യാത്രാനുമതി. അത്യാവശ്യ ജീവനക്കാര്‍ മാത്രമേ ഓഫീസില്‍ എത്തേണ്ടതുള്ളൂ.

ചികിത്സാവശ്യത്തിന് പോകുന്ന രോഗികള്‍, വാക്സിനേഷന്‍ എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ക്ക് ആശുപത്രി രേഖ, വാക്സിനേഷന്‍ രേഖ എന്നിവ ഉപയോഗിച്ച്‌ യാത്ര അനുവദിക്കും.

ദീര്‍ഘദൂര ബസ് സര്‍വീസ്, ട്രെയിന്‍, വിമാന യാത്രകള്‍ അനുവദിക്കും. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേയ്ക്ക് യാത്രക്കാരെ കൊണ്ടു പോകുന്നതിന് പൊതുഗതാഗത വാഹനങ്ങള്‍, ടാക്സികള്‍, ഗുഡ്സ് കാര്യേജ് എന്നിവയ്ക്ക് അനുമതി. യാത്രയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതും യാത്രാ രേഖകള്‍/ടിക്കറ്റ് കൈയില്‍ കരുതേണ്ടതുമാണ്.

ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒമ്ബതു വരെ പ്രവര്‍ത്തിക്കാം. സ്ഥാപനങ്ങള്‍ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം.

ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും ഹോം ഡെലിവറി, പാഴ്സല്‍ എന്നിവയ്ക്കായി രാവിലെ ഏഴു മുതല്‍ രാത്രി ഒമ്ബതു വരെ പ്രവര്‍ത്തിക്കാം. ബാറുകള്‍ക്കും കള്ളുഷാപ്പുകള്‍ക്കും പാഴ്സല്‍ സര്‍വീസിനായി രാവിലെ ഏഴു മുതല്‍ രാത്രി ഒമ്ബതു വരെ പ്രവര്‍ത്തിക്കാം. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 20 പേരായി നിജപ്പെടുത്തി. പരിപാടികളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിക്കണം. ഇ-കൊമേഴ്സ്, കൊറിയര്‍ സേവനങ്ങള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്ബതു വരെ അനുവദിക്കും. ടൂറിസം കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് രേഖകള്‍ സഹിതം സ്വന്തം വാഹനം/ടാക്സിയില്‍ യാത്ര ചെയ്യാനും ഹോട്ടല്‍/റിസോട്ടില്‍ താമസിക്കാനും അനുമതി. സിഎന്‍ജി/എല്‍എന്‍ജി/എല്‍പിജി ട്രാന്‍സ്പോര്‍ട്ടേഷന്‍ അനുവദനീയം.

മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടവര്‍ക്കും അഡ്മിറ്റ് കാര്‍ഡ്, ഐ.ഡി. കാര്‍ഡ്/ഹാള്‍ ടിക്കറ്റ് ഉപയോഗിച്ച്‌ യാത്ര അനുവദിക്കും. ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മെഡിക്കല്‍ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, നഴ്സിംഗ് ഹോംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് യാത്രചെയ്യാം. ടോള്‍ ബൂത്ത്,അച്ചടി-ദൃശ്യ-ഇലക്‌ട്രോണിക് മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ ഹൗസസ് എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കും. സാനിറ്റേഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ജോലി സ്ഥലത്തേയ്ക്കും തിരിച്ചും യാത്ര അനുവദിക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വാഹന അറ്റകുറ്റപ്പണിക്കായി വര്‍ക്ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം.

You may also like

error: Content is protected !!
Join Our Whatsapp