ചെന്നൈ: സ്ഥാപക ദിനാഘോഷ്ത്തിൽ പാർട്ടി പതാക തലകീഴായി ഉയർത്തി നടിയും ബിജെപി നിർവാഹ സമിതി അംഗവുമായ ഖുഷ്ബു സുന്ദർ.
ചെന്നൈയിൽ നടന്ന പരിപാടിയിൽ പതാക തലകീഴായി ഉയർത്തിയത് ശ്രദ്ധയിൽപെട്ട പ്രവർത്തകർ പതാക താഴ്ത്തിയതിനു ശേഷം ശരിയായി ഉയർത്തുകയായിരുന്നു. സംഭവം വാർത്തയായതോടെ സാമൂഹിക മാധ്യമങ്ങളിൽ ഖുഷ്ബുവിനെതിരെ ട്രോളുകളും നിറഞ്ഞു.