Home Featured ചെന്നൈ :5 വയസ്സ് വരെ ട്രെയിൻ ടിക്കറ്റ് വേണ്ട;തീരുമാനം ഉടൻ നടപ്പാക്കാൻ നിർദേശം

ചെന്നൈ :5 വയസ്സ് വരെ ട്രെയിൻ ടിക്കറ്റ് വേണ്ട;തീരുമാനം ഉടൻ നടപ്പാക്കാൻ നിർദേശം

ചെന്നൈ • 5 വയസ്സു വരെയുള്ളകുട്ടികൾക്കു സർക്കാർ ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്താനുള്ള തീരുമാനം ഉടൻ നടപ്പാക്കാൻ ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ഗോപാൽ നിർദേശം നൽകി.5 വയസ്സിൽ താഴെയുള്ള കുട്ടിക്കു ടിക്കറ്റ് എടുക്കാൻ പിതാവിനോടു നിർബന്ധപൂർവം ആവശ്യപ്പെടുന്ന ബസ് കണ്ടക്ടറുടെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു.

ഇതിനു പിന്നാലെയാണു നടപടി. സൗജന്യ യാത്ര സംബന്ധിച്ചു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലാണു ഗതാഗത മന്ത്രി പ്രഖ്യാപിച്ചത്. 3 വയസ്സു വരെയു ള്ള കുട്ടികൾക്കായിരുന്നു നേരത്തേ സൗജന്യ യാത്ര നൽകിയിരുന്നത്. തുടർന്ന് 12 വയസ്സു വരെ പകുതി നിരക്കാണു നൽകേണ്ടത്.

തമിഴ്‌നാട്ടിൽ റേഷൻ ഇനിമുതൽ പാക്കറ്റുളിൽ

ചെന്നൈ :സംസ്ഥാനത്തെ റേഷൻ കടകളിൽ അരി, പഞ്ചസാര, പയർ വർഗങ്ങൾ തുടങ്ങിയവ പാക്കറ്റുകളാക്കി നൽകാൻ തീരുമാനം. സൗജന്യമായി വിതരണം ചെയ്യുന്ന അരി വ്യാപകമായി മറ്റു സംസ്ഥാനങ്ങളിലേക്കു കടത്തുന്നതായുള്ള പാരാതികളുടെ അടിസ്ഥാനത്തിലാണു തീരുമാനം.

റേഷൻ സാധനങ്ങൾ പാക്കറ്റുകളിൽ നൽകുന്ന സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ആർ.ചക്രപാണി പറഞ്ഞു. ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തിയത് റേഷൻ കടകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സഹായിച്ചിട്ടുണ്ട്. പൊതുജന ങ്ങൾക്ക് പരാതികൾ അറിയി ക്കാൻ : 1800 4255901

You may also like

error: Content is protected !!
Join Our Whatsapp