
ഊട്ടി:തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിലെ കാവൽക്കാരനെ കൊന്ന് കവർച്ച നടത്തിയ കേസിന്റെ വിചാരണ നവംബർ 26ലേക്ക് മാറ്റി. കേസിൽ പുനരന്വേഷണം നടന്നുവരുന്ന സാഹചര്യത്തിൽ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണിത്. പ്രതികളായ സയൻ, വാളയാർ മനോജ്, ഉദയകുമാർ എന്നിവർ ഇന്നലെ ഊട്ടി സെഷൻസ് കോടതിയിൽ ഹാജരായിരുന്നു. അതേ സമയം, പുനരന്വേഷണത്തിന്റെ ഭാഗമായി ഈ മാസം 25ന് അറസ്റ്റിലായ രമേശിനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാൾക്കൊപ്പം പിടിയിലായ ധനപാൽ പൊലീസ് കസ്റ്റഡിയിലാണ്.