
ചെന്നൈ : കൊരട്ടൂർ മലയാളി സൗഹൃദവേദിയുടെ കേരളപ്പിറവിദിനാഘോഷം നവംബർ 1നു വൈകിട്ട് 3 മുതൽ 8 വരെ കാരട്ടൂർ ശ്രീ സീതാരാമ കല്യാണ മണ്ഡപത്തിൽ നടക്കും. ദക്ഷിണ സെക്രട്ടറി ജനറൽ എസ്.എസ്.പിള്ള ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുൻ അഡീ.ചീഫ് സെക്രട്ടറി സൂസൻ മാത്യു മുഖ്യാതിഥി ആയിരിക്കും.
ഫെ തമിഴ്നാട് ഘടകം പ്രസിഡന്റ് എസ്.ജനാർദനൻ, മലയാളം മിഷൻ തമിഴ്നാട് ചാപ്റ്റർ സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണൻ, സിടിഎംഎ പ്രോജക്ട് ചെയർമാൻ സോമൻ കൈതക്കാട്, ഫെ തമിഴ്നാട് ഘടകം ട്രഷറർ വി.കെ.രാമകഷ്ണൻ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. സൗഹൃദവേദി പ്രസിഡന്റ് സി.ഇന്ദുകലാധരൻ അധ്യക്ഷത വഹിക്കും.മികച്ച സാമൂഹിക സേവനത്തിനുള്ള കൊരട്ടൂർ മലയാളി സൗഹൃദവേദിയുടെ പ്രഥമ കെ.വി.നായർ സ്മാരക പുരസ്കാരം ഫെ വൈസ് ചെയർമാൻ എൻ.ഗോപാലന് സമ്മാനിക്കും.