
ചെന്നൈ • നഗരത്തിനു ദീ പാവലി സമ്മാനമായി കോയമ്പേട് മേൽപാതയും വേളാ ച്ചേരി മേൽപാതയുടെ ഒരുഭാ ഗവും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഗതാഗതത്തിനു തുറന്നു.
2017ൽ നിർമാണമാരംഭിച്ച കോയമ്പേട് മേൽപാലത്തി ന്റെ നിർമാണച്ചെലവ് 93.5 കോടിയാണ്. 2018ൽ പൂർത്തിയാ ക്കാൻ ലക്ഷ്യമിട്ട മേൽപാതയുടെ പ്രവർത്തനങ്ങൾ പല കാരണങ്ങ ളാൽ വൈകി. 13 കിലോമീറ്ററാണ് മേൽപാതയുടെ നീളം. ഇതുവഴി കടന്നു പോകുന്ന ഒന്നര ലക്ഷം വാഹനങ്ങളിൽ 70 ശതമാനത്തി നും സിഗ്നലിൽ കാത്തു നിൽക്കു ന്നത് ഒഴിവാക്കാം.

വേളാച്ചേരിയിലെ മേൽപാതയുടെ നിർമാണം 2016ൽ ആരംഭിച്ച താണ്. വിജിപി സെൽവ നഗർ, എൽഐസി കോളനി തുടങ്ങിയ പ്രദേശങ്ങളിൽ ജീവിക്കുന്നവർ വിവിധ ഐടി കമ്പനികളിലെ ജീവനക്കാർക്കും ഉപകാരപ്രദമാകു ന്ന മേൽപാതയുടെ ഒരു ഭാഗമാണ് ഗതാഗത യോഗ്യമായത്. താംബരം റോഡിലേക്കു തുറക്കുന്ന ഭാഗത്തി ന്റെ പൂർത്തീകരണത്തിനുള്ള ജോ ലികൾ പുരോഗമിക്കുകയാണ്.