ചെന്നൈ : തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ദീപാവലി സ്പെഷൽ കെഎസ്ആർടിസി ബസ് സർവീസ് ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തു നിന്നു വൈകിട്ട് 6.31നു പുറപ്പെടുന്ന ബസ് കോയമ്പേട് ബസ് സ്റ്റാൻഡിൽ പിറ്റേന്നു രാവിലെ 8.30ന് എത്തിച്ചേരും. നാഗർകോവിൽ, മധുര, തിരുച്ചിറപ്പള്ളി വഴിയാണു സർവീസ്, 1,127 രൂപയാണു നിരക്ക്. ഇന്നു മുതൽ 22 വരെയും 27 മുതൽ 30 വരെയുമാണ് സർവീസുള്ളത്.ചെന്നൈയിൽ നിന്നു തിരുവനന്തപുരത്തെക്കുള്ള സർവീസ് നാളെ തുടങ്ങും.
നാളെ മുതൽ 23 വരെയും 28 മുതൽ 31 വരെയുമാണ് സർവീസുള്ളത്. 21ന് ഒഴികെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് ലഭ്യമാണ്. വൈകിട്ട് 6.31നു കോയമ്പേടിൽ നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 8.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
മധുരവിൽ ബൈപ്പാസ്, പോരൂർ ടോൾ ഗേറ്റ്, പെരു കളത്തൂർ ബസ് സ്റ്റോപ്പ്, വണ്ടല്ലൂർ, ഊരപ്പാ ക്കം, ഗുഡുവാഞ്ചേരി, എസ്ആർഎം സർവകലാ ശാല, മറൈമലൈ നഗർ, സിംഗപെരുമാൾ കോവിൽ, മഹേന്ദ്ര സിറ്റി എന്നിവിടങ്ങളിൽ നിന്നു യാത്രക്കാരെ കയറ്റും. online.keralartc.com എന്ന വെബ്സൈറ്റ് വഴിയോ ente ksrtc എന്ന ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് -0471-2463799, 9447071021 ടോൾഫ്രീ നമ്പർ 18005994011 വാട്സാപ്-8129562972