ചെന്നൈ :വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് 22,23 തീയതികളിൽ തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കും തിരി ച്ചും കെഎസ്ആർടിസി ബസ് സർവീസ് നടത്തും.എറണാകുളം, പാലക്കാട്, സേലം വഴിയും നാഗർകോവിൽ, മധുര, തിരുച്ചിറപ്പള്ളി വഴിയുമുള്ള 2 സർവീസുകൾ ഉണ്ടാകും. സ്വിഫ്റ്റ് എസി സീറ്റർ ബസ് ആണ് ഓടിക്കുക.പാലക്കാട്, സേലം വഴി പോ കുന്ന ബസ് 22നു വൈകിട്ട് 6.30 നു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.40 ന് ചെന്നൈയിൽ എത്തിച്ചേരും.
നാഗർകോവിൽ, മധുര വഴിയു ള്ള ബസ് വൈകിട്ട് 7.31നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.55നു – മധുരയിൽ എത്തും.പാലക്കാട് വഴിയുള്ള മടക്ക സർവീസ് 23നു വൈകിട്ട് 6.30നു ചെന്നൈയിൽ നിന്നു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.40 നും മധുര വഴിയുള്ളത് വൈകിട്ട് 7.30നു ചെന്നൈയിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.55 നും തിരുവനന്തപുരത്ത് എത്തും.
‘എറണാകുളം ബസിന് മികച്ച പ്രതികരണം‘
ചെന്നൈ മലയാളികൾ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന കെഎസ്ആർടിസിയുടെ പ്രതിദിന എറണാകുളം സർവീസിനു മികച്ച പ്രതികരണം. വാരാന്ത്യ അവധി ആയതിനാൽ ഇന്നത്തെ മുഴുവൻ സീറ്റുകളും വിറ്റു തീർന്നു. ചെന്നൈയിലേക്കുള്ള ഞായറാഴ്ചത്തെ ബസിൽ സീറ്റുകളുടെ ബുക്കിങ് പുരോഗമിക്കുന്നുണ്ട്.
എറണാകുളത്തു നിന്നു പാലക്കാട്, കോയമ്പത്തൂർ, സേലം വഴിയാണു സ്വിഫ്റ്റ് എസി ബസ് സർവീസ് നടത്തുന്നത്. എറണാകുളത്തു നിന്നു രാത്രി 7.45നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 8.40നു ചെന്നൈയിലെ ത്തും. മടക്ക് സർവീസ് രാത്രി 8നു പുറപ്പെട്ട് രാവിലെ 8.40നു എ ണാകുളത്തെത്തും. 1,351 രൂപയാണു നിരക്ക്.