Home Featured കേരള – ചെന്നൈ യാത്രയ്ക്ക് ഇനി ബുദ്ധിമുട്ടേണ്ട :കെ എസ്‌ ആർ ടി സി പ്രതിദിന സർവീസ് ആരംഭിക്കുന്നു

കേരള – ചെന്നൈ യാത്രയ്ക്ക് ഇനി ബുദ്ധിമുട്ടേണ്ട :കെ എസ്‌ ആർ ടി സി പ്രതിദിന സർവീസ് ആരംഭിക്കുന്നു

ചെന്നൈ:കേരളത്തിലേക്കുള്ള യാത്രാദുരിതത്തിന് അറുതി വരുത്തി കെഎസ്ആർടിസി ചെന്നൈ – എറണാകുളം പ്രതി ദിന സർവീസ് വരുന്നു. ഏറ്റവും പുതിയ സ്വിഫ്റ്റ് എസി ബസുകൾ നാളെ മുതൽ ദിവസേന കേരളത്തിലേക്കും തിരിച്ചും സർവീസ് നടത്തും.എറണാകുളം – തൃശൂർ – പാലക്കാട് കോയമ്പത്തൂർ വഴിയാണു സർവീസ്. റിക്ലൈനർ സീറ്റുകളുള്ള മൾട്ടി ആക്സിൽ സെമിസ്ലീപ്പർ എസി ബസാണു സർവീസ് നടത്തുക.ഒരു ബസിൽ 44 സീറ്റുകളുണ്ട്.

എറണാകുളത്തു നിന്നു രാത്രി 7.45നു പുറപ്പെടുന്ന ബസ് രാവിലെ 8.40നു ചെന്നൈയിലെത്തും. മടക്ക സർവീസ് ചെന്നൈയിൽ നിന്നു രാത്രി 8നു പുറപ്പെട്ട് രാവിലെ 8.40ന് എറണാകുളംത്തെത്തും.1351 രൂപയാണ് എറണാകുളം – ചെന്നൈ യാത്രാനിരക്ക്. www.online.keralartc.com എന്ന വെബ്സൈറ്റോ എന്റെ കെഎ സ്ആർടിസി മൊബൈൽ ആപ്ലി ക്കേഷൻ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

സ്ഥിരം കെഎസ്ആർടിസി സർവീസ് എന്ന ആവശ്യം ഉന്നയിച്ച് ഒട്ടേറെ വാർത്താ പരമ്പരകൾ മലയാള മനോരമ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.ഇതിനു പിന്നാലെ മലയാളി സംഘടനകളും സമ്മർദം ശക്തമാക്കി.കേരളത്തിലെ ഗതാഗത മന്ത്രിമാരുമായി സംഘടനകൾ പലവട്ടം നടത്തിയ ചർച്ചകൾ ക്കൊടുവിലാണ് ഇപ്പോൾ സ്ഥി രം സർവീസിനു തുടക്കമാകുന്നത്.

You may also like

error: Content is protected !!
Join Our Whatsapp