ചെന്നൈ • ഇറങ്ങാനൊരുങ്ങിയ വിമാനം അപകടത്തിൽപെടും വിധം കോക്പിറ്റിലേക്ക് ലേസർറ്റ് ലൈറ്റ് അടിച്ചയാളെ കണ്ട്ത്താൻ തിരച്ചിൽ തുടങ്ങി.146 യാത്രക്കാരുമായി കൊളംബോയിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനം വ്യാഴം പുലർച്ചെ 4.50ന് ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങാനൊരുങ്ങവയാണു സംഭവം.
കാഴ്ച മറഞ്ഞെങ്കിലും പൈലറ്റ്സു രക്ഷിതമായി വിമാനം ഇറക്കിയതിനാൽ അപകടം ഒഴിവായി.കോക്ക്പിറ്റിലേക്കു തുളച്ചു കയറുന്ന ലേസർ വെളിച്ചം പൈലറ്റുമാരുടെ കാഴ്ചയെ മറയ്ക്കുന്നതു വൻ ദുരന്തത്തിനു കാരണമായേക്കാം.
സിനിമയിലെ അക്രമ രംഗങ്ങൾ;മുന്നറിയിപ്പ് പ്രദർശിപ്പിക്കുക:ഹർജി
ചെന്നൈ • സിനിമകളിൽ അക്രമ രംഗങ്ങൾ പ്രദർശിപ്പിക്കുമ്പോൾ തിയറ്ററുകളിൽ നിയമ പ്രകാരമുള്ള മുന്നറിയിപ്പ് പ്രദർശിപ്പിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി.
സിനിമാ രംഗങ്ങളുടെ സ്വാധീനത്തിൽ വിദ്യാർഥികളും യുവാക്കളും കൊലപാതകവും തട്ടിപ്പും ഉൾപ്പെട്ടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് ചെന്നൈ കൊളത്തൂർ സ്വദേശിയായ എസ്.ഗോപി കൃഷ്ണയാണു ഹർജി നൽകിയത്.പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണന്ന് മുന്നറിയിപ്പ് പോലെ അക്രമ രംഗങ്ങളിലും മുന്നറിയിപ്പു കാണിക്കണമെന്നാണു ഹർജിയിലെ ആവശ്യം. ഹർജിയിൽ ഹൈക്കോടതി ഉടൻ വാദം കേട്ടേക്കും.