തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: ദീർഘദൂര സർവീസുകൾ നടത്തുന്ന സർക്കാർ ബസുകൾ യാത്രക്കാർക്കു ഭക്ഷണം കഴിക്കാനായി വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രമേ നിർത്താവൂ എന്ന ഉത്തരവ് തമിഴ്നാട് പിൻവലിച്ചു. മുൻപു പട്ടികയിൽ ഉൾപ്പെടുത്തി കരാർ നൽകിയ പല ഹോട്ടലുകളും വേണ്ടത്ര ഗുണനിലവാരമില്ലാത്തതെ ന്നു കണ്ടെത്തിയതിനെ തുടർന്നാണു പുതിയ തീരുമാനം.
ഇനി മുതൽ ലൈസൻസുള്ള നോൺ വെജ് ഹോട്ടലുകളിലും യാത്രക്കാർക്കു ഭക്ഷണം കഴി ക്കാൻ സൗകര്യം നൽകാം. ഇതി നായി കരാറുണ്ടാകും. ഈ കരാറിൽ ഉൾപ്പെടുന്ന ഹോട്ടലുകളിൽ സിസിടിവി ക്യാമറ സൗകര്യം, വ്യ ത്തിയുള്ള അടുക്കളകൾ, കംപ്യൂ ട്ടർ ബില്ലിങ് സൗകര്യം, വൃത്തിയുള്ള കുളിമുറി, ശുചിമുറി, ഭക്ഷണത്തിനു മിതമായ വില എന്നിവ നിർബന്ധമാണ്.
റസ്റ്ററന്റിൽ വിളമ്പുന്ന ഭക്ഷണം ഗുണമേന്മയും രുചിയുമുള്ളതായിരിക്കണം. ഭക്ഷണശാലയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. യാത്രക്കാർക്ക് കുടിക്കാൻ ശുദ്ധീകരിച്ച വെള്ളം നൽകണം. ബസുകൾ സുഗമമായി പാർക്ക് ചെയ്യാനുള്ള സൗകര്യവും വേണമൂന്നും നിബന്ധനയിൽ പറയുന്നു.