Home Featured ‘നഷ്ട്ടത്തിലും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ..’; തമിഴ്നാട്ടിലെ ബസ് നിരക്ക് അഞ്ച് രൂപ, സ്ത്രീകള്‍ക്ക് യാത്ര സൗജന്യം

‘നഷ്ട്ടത്തിലും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ..’; തമിഴ്നാട്ടിലെ ബസ് നിരക്ക് അഞ്ച് രൂപ, സ്ത്രീകള്‍ക്ക് യാത്ര സൗജന്യം

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp  https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: കേരളത്തില്‍ ബസ് യാത്രാ നിരക്കില്‍ വര്‍ദ്ധനവ് വന്നതിന് പിന്നാലെ മലയാളികള്‍ മുഴുവന്‍ ഉറ്റുനോക്കിയത് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്കാണ്. കേരളത്തിലേതില്‍ നിന്ന് നേരിയ കുറവ് മാത്രമാണ് തമിഴ്നാട്ടിലെ ഡീസല്‍ വില . എന്നാല്‍ തമിഴ്നാട്ടില്‍ ബസ് നിരക്ക് കേരളത്തിലേതിന്റെ പകുതി മാത്രമാണ്.

അഞ്ച് രൂപയാണ് ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക്. സ്ത്രീകള്‍ക്കും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബസില്‍ യാത്ര സൌജന്യവുമാണ്. 2018 ലാണ് ഒടുവിലായി ബസ് നിരക്ക് വര്‍ദ്ധനവ് ഉണ്ടായത്. ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്സ്പ്രസിന് 7 രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണ് നിലവില്‍ തമിഴ്നാട്ടിലെ ബസ് ചാര്‍ജ്.

You may also like

error: Content is protected !!
Join Our Whatsapp