Home Featured TAMILNADU UPDATES| പൊങ്കൽ കിറ്റ് വിതരണം തുടങ്ങി

TAMILNADU UPDATES| പൊങ്കൽ കിറ്റ് വിതരണം തുടങ്ങി

by shifana p
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ                                                                                        👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ :പൊങ്കലിനോട് അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കു നൽകുന്ന പൊങ്കൽ കിറ്റുകളുടെ വിതരണം ആരംഭിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. 20 അവശ്യ സാധനങ്ങളടങ്ങുന്ന കിറ്റുകൾ സംസ്ഥാനത്തെ 2.15 കോടി റേഷൻ കാർഡ് ഉടമകൾക്കും പുനരധിവാസ ക്യാംപുകളിൽ താമസിക്കുന്ന ശ്രീലങ്കൻ പൗരന്മാർക്കുമാണ് നൽകുന്നത്. 1,088 കോടി ചെലവിലാണ് കിറ്റുകൾ തയാറാക്കിയത്.

അണ്ണാഡിഎംകെ സർക്കാരിന്റെ കാലത്ത് കിറ്റിനൊപ്പം പണമായി 2500 രൂപയും നൽകിയിരുന്നെങ്കിലും ഇക്കൊല്ലം പണം നൽകുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും സർക്കാർ നടത്തിയിട്ടില്ല. കോവിഡ് പ്രതിസന്ധിയിലാക്കിയ സാധാരണക്കാർക്ക് പണം ലഭിക്കുന്നത് കൈത്താങ്ങാകുമെന്ന് അണ്ണാഡിഎംകെ നേതാക്കൾ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp