ചെന്നൈ • ട്രാൻസ്ജെൻഡർ വനിതകൾക്കായുള്ള ലോക സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ തമിഴ്നാട് സ്വദേശിനിനി പ്രതിനിധീകരിക്കും.നമിത മാരിമുത്തുവാണു 25ന് തായ്ലൻഡിലെ പട്ടായയിൽ നടക്കുന്ന ‘മിസ് ഇന്റർനാഷനൽ ക്വീൻ’ മത്സരത്തിൽ പങ്കെടുക്കുക. എൽജിബിടിക്യൂഐ സമൂഹത്തിന് തുല്യത ഉറപ്പുവരുത്തുന്നതിനുള്ള ബോധവൽക്കരണമാണു മത്സരത്തിന്റെ ലക്ഷ്യം.
പട്ടായയിൽ വർശം തോറും നടക്കുന്ന മത്സരത്തിൽ നിന്നുള്ള വരുമാനം എയ്ഡ്സ് പ്രതിരോധ പ്രവർ ത്തനങ്ങൾക്കാണ് ഉപയോഗിക്കുക. സാമൂഹിക പ്രവർത്തകയായ ‘ നമിത കോവിഡ് കാലത്ത് നിര്വവധി സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു . “ടാൻ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് നമിത പറഞ്ഞു.