ചെന്നൈ ∙ സംസ്ഥാനത്തിന് മറ്റൊരു വന്ദേഭാരത് സർവീസ് കൂടി ഉടൻ പ്രഖ്യാപിച്ചേക്കും. ചെന്നൈ – മധുര – തിരുനെൽവേലി റൂട്ടിലാണു പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി മധുര, തിരുനെൽവേലി റെയിൽവേ സ്റ്റേഷനുകളിൽ വന്ദേ ഭാരത് ട്രെയിൻ നിർത്തി അറ്റകുറ്റപ്പണി നടത്താനും വെള്ളം നിറയ്ക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിത്തുടങ്ങി. ഈ ജോലികൾ പൂർത്തിയാകുന്നതോടെ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കും. നിലവിൽ ചെന്നൈ – കോയമ്പത്തൂർ റൂട്ടിലും ചെന്നൈ – മൈസൂർ റൂട്ടിലുമാണു വന്ദേഭാരത് സർവീസുള്ളത്.
കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നിന്റെ വില കുറയും
ന്യൂഡല്‍ഹി : കാന്‍സറിനും അപൂര്‍വ രോഗങ്ങള്‍ക്കും ഉള്ള മരുന്നുകളുടെ വില കുറയും. ഇവയുടെ നികുതി ഒഴിവാക്കി. ചികിത്സ ആവശ്യങ്ങള്‍ക്ക് ഉള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സിനിമാ തിയേറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും വില കുറയും. ജിഎസ്ടി അഞ്ച് ശതമാനമാക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി. പാചകം ചെയ്യാത്തതും വറുക്കാത്തതുമായ ലഘു ഭക്ഷണങ്ങള്‍ക്കും വില കുറയും.
പാക്കറ്റ് ചെയ്ത പപ്പടത്തിന്റെ നികുതി 18ല്‍ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചു.ഓണ്‍ലൈന്‍ ഗെയിമിങിന് ജിഎസ്ടി ഏര്‍പ്പെടുത്തും. 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനാണ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. സിനിമാ തിയേറ്ററിനുള്ളിലെ ഭക്ഷണം റെസ്‌റ്റോറന്റ് വിലയ്‌ക്കേ വില്‍ക്കാവുള്ളു എന്ന് സംസ്ഥാന ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.