തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അധിക്ഷേപിച്ച കേസില്‍ നടി മീര മിഥുനിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. നടിയുടെ ജാമ്യ ഹര്‍ജി തള്ളിയ മദ്രാസ് ഹൈകോടതി നടിയെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. ജസ്റ്റിസ് ജി ജയചന്ദ്രനാണ് ഉത്തരവിട്ടത്.
മീര മിഥുന്റെ പുറത്തുവരാനിരിക്കുന്ന സിനിമയായ പേയ് കാണോമിന്റെ പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് തരംതാണ ഭാഷയില്‍ നടി മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിനെതിരേ നിര്‍മാതാവ് സുരുളിവേല്‍ ആണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെ സൈബര്‍ പോലിസ് കേസെടുത്തു.
നിര്‍മാതാവ് നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മീര വാദിച്ചു. ശബ്ദസന്ദേശം ഗ്രൂപ്പില്‍ വന്ന സമയത്ത് താന്‍ ഒരു ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നുവെന്നും, നിര്‍മാതാവില്‍ നിന്ന് പ്രതിഫലം ആവശ്യപ്പെട്ടതിനാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും മീര മിഥുന്‍ ജാമ്യ ഹരജിയില്‍ പറഞ്ഞു.എന്നാല്‍ നടി സ്ഥിരമായി ഇത്തരത്തില്‍ പെരുമാറുന്ന ആളാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി, നടിയെ അറസ്റ്റു ചെയ്യാന്‍ പോലിസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.