Home Featured ആദായനികുതി വകുപ്പിന് തിരിച്ചടി; നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു

ആദായനികുതി വകുപ്പിന് തിരിച്ചടി; നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു

by jameema shabeer

ചെന്നൈ: അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് ആദായനികുതി വകുപ്പ് നടൻ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 സാമ്പത്തിക വർഷത്തിൽ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചായിരുന്നു പിഴ ചുമത്തിയിരുന്നത്. 

പുലി സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറൻസി ആയും വിജയ് കൈപ്പറ്റി. എന്നാൽ ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വാദം. ഈ തുകയടക്കം 15 കോടി രൂപയുടെ അധിക വരുമാനം വിജയ്‍ന് ഉണ്ടായെന്നും  പിഴ ചുമത്തിയ നോട്ടീസിൽ പറയുന്നു. എന്നാൽ ആദായ നികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴ തുക 2018 ജൂൺ 30ന് മുമ്പ് ചുമത്തേണ്ടതാണെന്ന് വിജയ്‍ന്‍റെ അഭിഭാഷകൻ വാദിച്ചു. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ല. ഈ വാദം മുഖവിലയ്ക്കെടുത്താണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. 

തായ് എയര്‍വേയ്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി നസ്രിയ. വിമാനത്തില്‍ വെച്ച് ബാഗ് നഷ്‍ടമായെന്ന് പരാതിപ്പെട്ടിട്ടുണ്ടും തായ് എയര്‍വേയ്‍സ് അവഗണിച്ചു. മോശം സര്‍വീസാണ് തായ് എയര്‍വേയ്‍സിന്റേത്. ഇതുവരെ ഇങ്ങനെ ഒരു എയര്‍ ലൈനിന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും നസ്രിയ ഇൻസ്‍റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.

തായ് എയര്‍വേയ്‍സ് ഏറ്റവും മോശമാണ്.  ഒരു എയര്‍ലൈനിന്റെയും അവരുടെ ജീവനക്കാരുടെയോ ഭാഗത്ത് നിന്നു ഇതുവരെ ഇത്തരത്തില്‍ മോശം അനുഭവം ഉണ്ടായിട്ടില്ല. ബാഗ് നഷ്‍ടമായെന്ന് പരാതിപ്പെട്ട് സഹായം തേടിയപ്പോള്‍ അവര്‍ ഒരു ശ്രദ്ധയും തന്നില്ല.  ഇനി ജീവിതത്തില്‍ ഒരിക്കലും തായ് എയര്‍വേയ്‍സില്‍ യാത്ര ചെയ്യില്ലെന്നും നസ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our Whatsapp