ചെന്നൈ • കുട്ടികളെ വിട്ടുകിട്ടുന്നതു സംബന്ധിച്ചുള്ള ഹർജികളിൽ വേഗത്തിൽ തീർപ്പാക്കണമെന്നും കേസ് കെട്ടിക്കിടന്നാൽ കുട്ടികൾ അനർഹരുടെ കൈകളിലകപ്പെട്ട് ബുദ്ധിമുട്ടേണ്ടി വരുമെന്നും മദ്രാസ് ഹൈക്കോടതി.ഹർജിയിൽ തീർപ്പു വൈകുന്തോറും എതിർകക്ഷികൾക്കു കട്ടികളുടെ മേൽ അധികാരം ഉറപ്പിക്കാൻ കൂടുതൽ അവസരം ലഭിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
16, 10 വയസ്സുള്ള തന്റെ 2 പെൺമക്കളെയും വിട്ടുകിട്ടാനായി വനിതാ പൊലീസ് കോൺസ്റ്റബിൾ നൽകിയ അപ്പീൽ അനുവദിക്കുന്നതിനിടെയാണ് ജസ്റ്റിസു മാരായ എസ്.എം. സുബ്രഹ്മ ണ്യം, ജെ. സത്യനാരായണ പ്രസാദ് എന്നിവരുടെ നിരീക്ഷണം.യുവതി 2016ൽ ഹർജി നൽകിയിരുന്നെങ്കിലും പരിഗണിച്ചത്. ഈ വർഷം ഏപ്രിൽ 8നായിരുന്നു. കേസ് കേട്ട സിംഗിൾ ബെഞ്ച് ഹർജി തള്ളി. ഇതിനെതിരെ യുവതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
വിവാഹമോചന ഉടമ്പടി പ്രകാരം വാരാന്ത്യങ്ങളിൽ മക്കളെ കാണാൻ മാതാവിന് അനുമതി നൽകിയിരുന്നെങ്കിലും മുൻ ഭർത്താവ് ഈ ഉത്തരവ് പാലിച്ചില്ലെന്നാണ് ആരോപമുൻ ഭർത്താവ് മക്കളെ നന്നായി പരിപാലിക്കുന്നില്ലെന്നും കുട്ടികൾ ബന്ധുവീട്ടിലാണ് താമസിക്കുന്നതെന്നും യുവതി ബെഞ്ചിനെ അറിയിച്ചു.
തുടർന്നു ജഡ്ജിമാർ കുട്ടികളെ വിളിച്ചുവരുത്തി. പിതാവ് ശാരീരികമായി ഉപദ്രവിച്ചെന്നു കുട്ടികൾ കോടതിയെ അറിയിച്ചു.ഇതോടെ കുട്ടികളെ അമ്മ കൊപ്പം അയയ്ക്കാൻ കോടതി ഉത്തരവിട്ടു. പിതാവിന് സന്ദർശനാവകാശം പോലും നിഷേധിച്ച കോടതി, ഉത്തരവ് ലംഘിച്ചാൽ അധികാരപരിധിയിലുള്ള പൊലീസിനെ സമീപിക്കാനും മാതാവിനോടു നിർദേശിച്ചു.