ചെന്നൈ: രൂക്ഷമായ പൊടി ശല്യം പരിഹരിക്കുന്നതിന് മദ്രാസ് ഐഐടിയുടെ സഹായം തേടി മധുര കോർപറേഷൻ. വായു മലിനീകരണത്തിനു കാരണമാകുന്ന വൻ വ്യവസായ ശാലകൾ നഗരത്തിൽ ഇല്ലെങ്കിലും കനത്ത പൊടി മൂലമുള്ള മലിനീകരണമാണു നഗരത്തെ വലയ്ക്കുന്നത്. കോർപറേഷന്റെ അഭ്യർഥന പ്രകാരം മധുരയിലെത്തിയ ഐഐടി സംഘം പെരിയോർ ബസ് സ്റ്റാൻഡ്, തിരുപ്പറ പൊലീസ് സ്റ്റേഷൻ അടക്കം 6 ഇടങ്ങളിൽ പൊടി പരിശോധിക്കാൻ യന്ത്രങ്ങൾ സ്ഥാപി ച്ചു. പഠന ഫലത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്ന് കോർപറേഷൻ അറിയിച്ചു. റോഡരികിൽ നിന്ന് ഉയരുന്ന പൊടി ആണു മധുര നഗരത്തിൽ യാത്രക്കാർക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
ആലുവ ഡിപ്പോയില്‍ നിന്നും കെ എസ് ആര്‍ ടി സി ബസ് മോഷണം പോയി; സെക്യൂരിറ്റി വേഷത്തിലെത്തിയ ആള്‍ പിടിയില്‍
കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കെഎസ്‌ആര്‍ടിസി ബസ് കണ്ടെത്തി. ബസ് മോഷ്ടിച്ചയാളെയും കസ്റ്റഡിയിലെടുത്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് കലൂര്‍ ഭാഗത്തുനിന്നും ബസ് പിടികൂടിയത്. മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് മറ്റ് വാഹനങ്ങളില്‍ ഇടിച്ചു.
കോഴിക്കോട് ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മോഷണം പോയത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സെക്യുരിറ്റി വേഷത്തിലെത്തിയ ആളാണ് ബസ് ഓടിച്ചു കൊണ്ടുപോയത്. അമിതവേഗത്തില്‍ ബസ് പോകുന്നത് കണ്ട് ഡിപ്പോയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ആലുവയില്‍ നിന്ന് എറണാകുളം നോര്‍ത്ത് ഭാഗത്തേയ്ക്കാണ് ബസ് വന്നത്. വന്ന വഴിയില്‍ നാല് കാറുകളടക്കം നിരവധി വാഹനങ്ങളില്‍ ബസ് തട്ടിയതായും റിപ്പോര്‍ട്ടുണ്ട്. മോഷണം നടത്തിയ ആള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.