Home Featured അഗ്നിപഥ് പദ്ധതി പിന്‍വലിക്കണം നാല് വര്‍ഷത്തേക്ക് സൈനിക സേവനമെന്ന ആശയം തെറ്റ്’ ; മക്കള്‍ നീതി മയ്യം

അഗ്നിപഥ് പദ്ധതി പിന്‍വലിക്കണം നാല് വര്‍ഷത്തേക്ക് സൈനിക സേവനമെന്ന ആശയം തെറ്റ്’ ; മക്കള്‍ നീതി മയ്യം

ചെന്നൈ: അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് കമല്‍ഹാസന്‍റെ രാഷ്ട്രീയ കക്ഷിയായ മക്കള്‍ നീതി മയ്യം ആവിശ്യപ്പെട്ടു.നാല് വര്‍ഷത്തേക്കുള്ള സൈനിക സേവനമെന്ന ആശയം തെറ്റാണെന്നും, ഈ പദ്ധതിക്കെതിരായി രാജ്യമെമ്ബാടും ജനരോഷം കത്തുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

നിരവധി വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ പദ്ധതിക്കെതിരെ ഇതിനകം ശബ്ദമുയര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന പദ്ധതിയാണ് അഗ്നിപഥെന്നും പ്രസ്താവന വിമര്‍ശിക്കുന്നു.

ചെന്നൈയിലെ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍ ഓഫീസിനോട് ചേര്‍ന്നുള്ള വീഡിയോ സ്ക്രീനില്‍ അഗ്നിപഥ് പദ്ധതി ഉടന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഗ്രാഫിക്സുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp