Home Featured ഊട്ടിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ഊട്ടിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

by jameema shabeer

തൃശൂര്‍: നീലഗിരി കൂനൂരില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് സ്വദേശി വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ ബി.കോം വിദ്യാര്‍ത്ഥി രഞ്ജിത്ത് (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. പരുക്കേറ്റ മറ്റുള്ളവരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓണത്തോട് അനുബന്ധിച്ച്‌ ഊട്ടിയിലേക്ക് വിനോദയാത്ര പോയതായിരുന്നു സംഘം.

വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണമ്ബ്ര കാരപ്പൊറ്റ, വടക്കഞ്ചേരി, തേനിടുക്ക്, പരുവാശേരി, കിഴക്കഞ്ചേരി കണ്ണംകുളം പ്രദേശത്തുള്ളവരാണ് ഇവര്‍. ഒമ്ബത് അംഗ സംഘം ഊട്ടി ചുറ്റിക്കണ്ട ശേഷം തിരിച്ചുവരുമ്ബോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം കൂനൂര്‍ മേട്ടുപ്പാളയം ചുരം ഇറങ്ങുന്നതിനിടെ കാട്ടേരിയില്‍ റോഡരികിലെ ചായക്കടയില്‍ ഇടിച്ചുകയറുകയായിരുന്നു.

കണ്ണമ്ബ്ര കാരപ്പൊറ്റ സലീമിന്റെ മകനാണ് മരിച്ച സഞ്ജീത്. വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിയാണ്. മാതാവ്: സബിയ. സഹോദരി: സജിന.

ബംഗളൂരു യൂനിവേഴ്‌സിറ്റി കാമ്ബസില്‍ ക്ഷേത്ര നിര്‍മ്മാണം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ബംഗളുരു: ബംഗളൂരു യൂനിവേഴ്‌സിറ്റി കാമ്ബസില്‍ ഗണേശ ക്ഷേത്രം നിര്‍മ്മിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. സര്‍വകലാശാലയെ കാവിവത്കരിക്കുകയാണ് അധികൃതരെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.

രജിസ്ട്രാര്‍, വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ് മറികടന്നാണ് ബംഗളൂരു മഹാനഗരെ പാലികെ (ബി.ബി.എംപി) കാമ്ബസിനകത്ത് ക്ഷേത്ര നിര്‍മ്മാണവുമായി മുന്നോട്ടുപോകുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍, നേരത്തെ ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നെന്നും റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കിയതാണെന്നുമാണ് ബി.ബി.എംപി പറയുന്നത്.

യുജിസി മാര്‍ഗനിര്‍ദേശ പ്രകാരം സര്‍വകലാശാല വിദ്യാഭ്യാസം നേടാനുള്ള സ്ഥലമാണെന്നും മതാചാരത്തിനുള്ള സ്ഥലമല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബി.ബി.എംപി സര്‍വകലാശാലയെ കാവിവത്കരിക്കുകയാണെന്നും ക്ഷേത്രത്തിനായി പണം ചെലവഴിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

You may also like

error: Content is protected !!
Join Our Whatsapp