Home Featured മലയാളി ദമ്പതികൾ തമിഴ്നാട്ടിൽ മരിച്ചനിലയിൽ; ‘കേസിൽ കുരുക്കി തേജോവധം ചെയ്തു’, 7 പേർക്കെതിരെ ആത്മഹത്യാക്കുറിപ്പ്

മലയാളി ദമ്പതികൾ തമിഴ്നാട്ടിൽ മരിച്ചനിലയിൽ; ‘കേസിൽ കുരുക്കി തേജോവധം ചെയ്തു’, 7 പേർക്കെതിരെ ആത്മഹത്യാക്കുറിപ്പ്

by jameema shabeer

ചെന്നൈ : തമിഴ്നാട് പളനിയിൽ മലയാളി ദമ്പതിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘു രാമൻ, ഉഷ എന്നിവരെയാണ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പളനിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ജാമ്യമില്ലാ കേസിൽ കുടുക്കി ചിലർ തേജോവധം ചെയ്തുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും എഴുതിയിട്ടുണ്ട്. ഏഴ് പേരുടെ പേരുകളും കുറിപ്പിലുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ആരോപണമുണ്ട്. നാട്ടിലുള്ള രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുറിപ്പിൽ പറയുന്നു. പൊലീസ് എത്തി മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് പഴനി ക്ഷേത്രത്തിൽ ഇവർ ദർശനത്തിനായി എത്തിയത്. 

You may also like

error: Content is protected !!
Join Our Whatsapp